നബിദിന റാലിയിലേക്ക് കാർ ഓടിച്ചുകയറ്റി മദ്യപസംഘം; 3 കുട്ടികൾക്ക് പരിക്ക് | Milad-un-Nabi Procession Drunk Car Accident
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി വൻ അപകടം(Milad-un-Nabi Procession Drunk Car Accident). റാലിയിൽ പങ്കെടുത്തിരുന്ന മൂന്ന് കുട്ടികൾക്ക് കാർ ഇടിച്ച് പരിക്കേറ്റു. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് പിടിയിലായത്. മൂവരും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്(Milad-un-Nabi Procession Drunk Car Accident).
റാലി നടക്കുകയായിരുന്ന റോഡിലേക്ക് അമിതവേഗതയിലെത്തിയ കാർ കുട്ടികളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.