02/09/2026
[fontresizer_tawhidurrahmandear_widget]

വിധിയുടെ ക്രൂരതയിൽ ഒരു കുടുംബം മുഴുവൻ രോഗക്കിടക്കയിൽ; ഭക്ഷണത്തിനും മരുന്നിനും പണമില്ല, സുമനസ്സുകളുടെ കൈത്താങ്ങ് തേടി അബ്ദുൽ ഷുക്കൂർ

 വിധിയുടെ ക്രൂരതയിൽ ഒരു കുടുംബം മുഴുവൻ രോഗക്കിടക്കയിൽ; ഭക്ഷണത്തിനും മരുന്നിനും പണമില്ല, സുമനസ്സുകളുടെ കൈത്താങ്ങ് തേടി അബ്ദുൽ ഷുക്കൂർ

തിരുവനന്തപുരം: ദുരിതങ്ങൾ രോഗങ്ങളുടെ രൂപത്തിൽ കീഴടക്കിയ ജീവിതമാണ് അബ്‌ദുൽ ഷുക്കൂറിന്റേത്. ഒരു കുടുംബം മുഴുവൻ രോഗത്തിന്റെ പിടിയിൽ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പണമില്ല. മരുന്നു വാങ്ങാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ വാങ്ങാനാകാത്ത സ്ഥിതി. പൂന്തുറ മിൽക്ക് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന എം.എച്ച്.അബ്ദുൽ ഷുക്കൂർ (65), ഭാര്യ എ.ഷഹബാനത്ത് (59), നാലു മക്കൾ എന്നിവരാണ് ദുരിതാവസ്‌ഥയിൽ കഴിയുന്നത്.

എട്ടു മാസം ഗർഭിണിയായിരിക്കെ, 2003ൽ ഷഹബനാത്തിന്റെ തലയിൽ തേങ്ങ വീണതാണ് ദുരിതങ്ങളുടെ തുടക്കം. ചികിത്സയ്ക്കിടെ ഷഹബനാത്ത് തളർന്നു കിടപ്പിലായി. ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. 2021ൽ മൂത്ത മകൻ കോവിഡിനെ തുടർന്ന് മരിച്ചു. മറ്റു മക്കൾ വീടിനു സമീപത്തെ വാടക വീടുകളിലാണ് കഴിയുന്നത്. ഷുക്കൂറിന്റെ നട്ടെല്ലിനും ഹൃദയ വാൽവിനും വൃക്കയ്ക്കും തകരാറുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷുക്കൂറിന് ഒരു വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റതോടെ ജോലിക്കു പോകാൻ കഴിയാതെയായി.

ഓട്ടോ ഡ്രൈവർമാരായ 2 ആൺ മക്കളിൽ ഒരാൾക്ക് തലയിൽ വെള്ളക്കെട്ടും പഴുപ്പുമാണ്. രണ്ടാമത്തെ മകന് ഹൃദയസംബന്ധമായ രോഗമാണ്. രണ്ടു പെൺമക്കൾക്കും തലച്ചോറിൽ രോഗം ബാധിച്ചു. രണ്ടാമത്തെ മകളുടെ ഭർത്താവിന് ശസ്ത്രക്രിയയെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സ്ഥ‌ിതിയാണെന്നു അബ്‌ദുൽ ഷുക്കൂർ പറയുന്നു. കുടുംബത്തിന്റെ ഏക ആശ്രയം അബ്ദുദുൽ ഷുക്കൂറാണ്. മരുന്നിനും വീട്ടു വാടകയ്ക്കും വീട്ടു ചെലവുകൾക്കുമായി വലിയൊരു തുക വേണം. സുമനസ്സുകൾ കനിയുമെന്നാണ് ഈ നിർധന കുടുംബത്തിന്റെ പ്രതീക്ഷ. സഹായാർഥം ഷഹബാനത്തിന്റെയും പേരിൽ എസ്ബിഐ പുന്തുറ ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നു. ഗൂഗിൾ പേ അക്കൗണ്ട് അബ്‌ദുൽ ഷുക്കൂറിന്റെ പേരിലാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക്: എസ്ബിഐ, പുന്തുറ ശാഖ

അക്കൗണ്ട് നമ്പർ: 67258592891

ഐഎഫ്എസ്‌സി: SBIN0070422

ഫോൺ: 9895596028

യുപിഐ അക്കൗണ്ട് നമ്പർ: 9895596028

Also read: