02/09/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിംകളെയല്ല, ലീഗിനെയാണ് വിമർശിച്ചത്; ഇനിയും പറയും’: വെള്ളാപ്പള്ളി നടേശൻ

 ‘മുസ്‌ലിംകളെയല്ല, ലീഗിനെയാണ് വിമർശിച്ചത്; ഇനിയും പറയും’: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്‌ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്‌പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഷംസീറിന് ലീഗിന്റെ ശബ്ദമാണെന്ന വെള്ളാപ്പള്ളിയുടെ മുൻ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. വെള്ളാപ്പള്ളിയുടേത് വർഗീയതയ്ക്ക് വളംവെക്കുന്ന പരാമർശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ മുൻകാല വിവാദ പ്രസ്താവനകളോട് ശക്തമായി പ്രതികരിക്കാതിരുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന സ്വയംവിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം ഇപ്പോൾ കടുത്ത നിലപാട് സ്വീകരിച്ചത്.

അതേസമയം, ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഷംസീർ കമ്മ്യൂണിസ്റ്റുകാരനല്ല ലീഗുകാരനാണെന്ന പരാമർശം തള്ളിയ ഗോവിന്ദൻ, അദ്ദേഹം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്നും കൂട്ടിച്ചേർത്തു.

Also read: