‘കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രം, നൂറു നാൾ കൊണ്ട് തെളിയിച്ചു’; മുഖ്യമന്ത്രിയെ പുകഴ്ത്തി സി. ദിവാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ താൽപര്യം വി.ഡി. സതീശന്റെ കയ്യിൽ ഭദ്രമാണെന്നും ഇത് നൂറു ദിവസത്തിനകം അദ്ദേഹം തെളിയിച്ചെന്നും സി. ദിവാകരൻ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ പാവപ്പെട്ടവർക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു. സി. ദിവാകരനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയുന്ന നേതാവാണ് സി. ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.