08/09/2026
[fontresizer_tawhidurrahmandear_widget]

വീണ വഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങി; പണം വിദേശത്തേക്ക് കടത്താൻ സഹായിച്ച് റിയാസ്; ഡിജിപിക്ക് ഇഡിയുടെ നിർണ്ണായക റിപ്പോർട്ട്

 വീണ വഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങി; പണം വിദേശത്തേക്ക് കടത്താൻ സഹായിച്ച് റിയാസ്; ഡിജിപിക്ക് ഇഡിയുടെ നിർണ്ണായക റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ട്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വീണ വഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ തുക വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ഇ.ഡി ആരോപിക്കുന്നത്. കൈക്കൂലി ഫണ്ട് സമാഹരിക്കുന്നതിലും അത് വഴിതിരിച്ചുവിടുന്നതിലും പിണറായിയേയും റിയാസിനേയും വീണ സഹായിച്ചു. അനധികൃത പണമിടപാടുകൾ മറച്ചുവെക്കാനും വഴിതിരിച്ചുവിടാനുമുള്ള കോർപ്പറേറ്റ് മറയായി ഉപയോഗിച്ചത് എക്‌സാലോജിക് സൊലൂഷൻസ് എന്ന കമ്പനിയെയാണെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, പി. സുരേഷ്‌കുമാർ, മറ്റു ജീവനക്കാർ ഉൾപ്പെടെ ആകെ 13 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡിയുടെ പ്രധാന ആവശ്യം. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സിലൂടെയാണ് കൈക്കൂലിപ്പണം കൈമാറ്റം ചെയ്തതെന്നും ഇ.ഡി വെളിപ്പെടുത്തുന്നു. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവരുമായി ചേർന്നാണ് ഈ കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയതെന്നും ഇ.ഡി റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.

Also read: