10/09/2026
[fontresizer_tawhidurrahmandear_widget]

‘മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സംഭാഷണം; സിപിഎമ്മിൽ പരാതി, ഓഡിയോ പുറത്ത്

 ‘മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സംഭാഷണം; സിപിഎമ്മിൽ പരാതി, ഓഡിയോ പുറത്ത്

തിരുവനന്തപുരം: മഹിളാ അസോസിയേഷൻ പാറശാല ഏരിയ നേതാവിന്റെ മകളോട് ലോക്കൽ സെക്രട്ടറി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പാറശാല ഏരിയ കമ്മിറ്റിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റിക്ക് പരാതി. വിഷയത്തിൽ ആദ്യം പാർട്ടി ഏരിയ കമ്മിറ്റിക്ക് മഹിളാ അസോസിയേഷൻ ഭാരവാഹിയും മകളും നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.

തുടർന്നാണ് പരാതിക്കാർ സി.പി.എം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ പാർട്ടി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണ സംഘം തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവതിയും മാതാവും വീണ്ടും സി.പി.എം ജില്ലാ കമ്മിറ്റിയെ പരാതിയുമായി സമീപിച്ചത്.

അതേസമയം, വിവാദത്തിന് ആസ്പദമായ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവരികയും അത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Also read: