27/09/2026
[fontresizer_tawhidurrahmandear_widget]

രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17കാരിയെ ലിഫ്റ്റിലേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമം; യുട്യൂബറും നഴ്സിങ് ഓഫീസറുമായ യുവാവ് പിടിയില്‍

 രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17കാരിയെ ലിഫ്റ്റിലേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമം; യുട്യൂബറും നഴ്സിങ് ഓഫീസറുമായ യുവാവ് പിടിയില്‍

കൊല്ലം: ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17 വയസ്സുകാരിയോട് ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുട്യൂബറും നഴ്‌സിങ് ഓഫീസറുമായ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മിക്ദാദിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഇഎസ്ഐ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ രോഗിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു പെൺകുട്ടി. ഇടനാഴിയിലൂടെ പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ പ്രതി ബലമായി ലിഫ്റ്റിലേക്ക് വലിച്ച് കയറ്റി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ പെൺകുട്ടി ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ടത്തിൽ കുറ്റം നിഷേധിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് തെളിവുകൾ സഹിതം പിടികൂടുകയായിരുന്നു. പോലീസെത്തിയ സമയം ആശുപത്രിയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന് ഡോക്ടർ നിലപാടെടുത്തെങ്കിലും എസ്എച്ച്ഒ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ മിക്ദാദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതി റിമാൻഡ് ചെയ്തു.

Also read: