29/09/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ തടവിലായിരുന്ന 3 മലയാളി സഭാംഗങ്ങൾക്ക് മോചനം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് മാർത്തോമ്മാ മെത്രാപ്പൊലീത്ത

 സൗദിയിൽ തടവിലായിരുന്ന 3 മലയാളി സഭാംഗങ്ങൾക്ക് മോചനം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: സൗദി അറേബ്യയിൽ തടവിൽ കഴിയുകയായിരുന്ന മൂന്ന് മലയാളി മാർത്തോമ്മാ സഭാംഗങ്ങളുടെ മോചനം സാധ്യമാക്കിയ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ഈ മാസം 9-നാണ് പ്രധാനമന്ത്രിക്ക് മെത്രാപ്പൊലീത്ത ഔദ്യോഗിക മുദ്രയും ഒപ്പുമുള്ള നന്ദിപത്രം അയച്ചത്.

ഡാനിമോൻ, ലിജു മാത്യു, മാത്യു ചെറിയാച്ചൻ എന്നിവരുടെ മോചനത്തിനായി പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസും നടത്തിയ നിരന്തര ശ്രമങ്ങളെയും സത്വര ഇടപെടലുകളെയും കത്തിൽ അങ്ങേയറ്റം വിലമതിക്കുന്നതായി മെത്രാപ്പൊലീത്ത വ്യക്തമാക്കി.

സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഏകോപനത്തെയും നയതന്ത്ര ഇടപെടലുകളെയും പ്രശംസിച്ച അദ്ദേഹം, ഈ മോചനം തടവിലായിരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഭാ സമൂഹത്തിനും വലിയ ആശ്വാസവും സന്തോഷവുമാണ് നൽകിയതെന്നും കൂട്ടിച്ചേർത്തു. മോചനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ച മെത്രാപ്പൊലീത്ത, പ്രധാനമന്ത്രിയുടെ തുടർ സേനങ്ങൾക്കായി പ്രാർഥിക്കുന്നതായും കത്തിൽ കുറിച്ചു.

Also read: