19/10/2026
[fontresizer_tawhidurrahmandear_widget]

തേക്കടിയിൽ മന്ത്രി ഉദ്ഘാടനം ചെയ്‌തുപോയ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; മൂന്ന് പോലീസുകാർക്ക് പരിക്ക് 

 തേക്കടിയിൽ മന്ത്രി ഉദ്ഘാടനം ചെയ്‌തുപോയ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; മൂന്ന് പോലീസുകാർക്ക് പരിക്ക് 

തേക്കടി: സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്ന് വീണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തേക്കടിയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് താത്കാലികമായി നിർമിച്ച പന്തൽ തകർന്നുവീണത്. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചടങ്ങിൽ എംഎൽഎമാരും ജനപ്രതിനിധികളും ആദിവാസികള ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. പരിപാടികൾ കഴിഞ്ഞ് അതിഥികളും ജനങ്ങളും മടങ്ങിയതിന് പിന്നാലെയുണ്ടായ അപകടം വൻ ദുരന്തമാണ് ഒഴിവാക്കിയത്.

കട്ടപ്പനയിലെ ഒരു ഏജൻസിയാണ് പന്തൽ നിർമിച്ചത്. പ്രദേശത്ത് ശക്തമായ കാറ്റോ മറ്റ് പ്രതികൂല കാലാവസ്ഥയോ ഇല്ലാതിരുന്നതിനാൽ, നിർമാണത്തിലെ അപാകതയാണ് വേദി തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also read: