21/10/2026
[fontresizer_tawhidurrahmandear_widget]

പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദം കേട്ട്; കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിച്ചയാള്‍ക്ക് 15 വര്‍ഷം തടവ്

 പ്രതിയെ തിരിച്ചറിഞ്ഞത് ശബ്ദം കേട്ട്; കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിച്ചയാള്‍ക്ക് 15 വര്‍ഷം തടവ്

തിരുവനന്തപുരം: കാഴ്ചയില്ലാത്ത യുവതിയെ ട്രെയിനിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 15 വർഷത്തെ തടവ് ശിക്ഷ. തിരുനെൽവേലി സ്വദേശി ലിംഗരാജയെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെതാണ് വിധി.

2021 ഓഗസ്റ്റ് 27ന് ആയിരുന്നു സംഭവം. വിവാഹാവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു യുവതി. കാഴ്ചയില്ലെന്ന് മനസ്സിലാക്കിയ പ്രതി യുവതിക്കൊപ്പം ട്രെയിനിൽ കയറുകയായിരുന്നു. കാഴ്ചയില്ലാത്തതിനാൽ പ്രതിയുടെ ശബ്ദം തിരിച്ചറിഞ്ഞാണ് യുവതി ഇയാളെ തിരിച്ചറിഞ്ഞത്.

Also read: