19/10/2026
[fontresizer_tawhidurrahmandear_widget]

ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം; ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തടവെന്ന് പുരസ്‌ക്കാര സമിതി

 ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം; ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തടവെന്ന് പുരസ്‌ക്കാര സമിതി

ഡബ്ലിന്‍: യുഎപിഎ ചുമത്തപ്പെട്ട് ആറ് വര്‍ഷത്തോളമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം. അയര്‍ലാന്റ് ആസ്ഥാനമായുള്ള പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഫ്രണ്ട് ലൈന്‍ ഡിഫന്റെഡേഴ്‌സ്’ ഏര്‍പ്പെടുത്തിയ ഹ്യൂമന്‍സ് റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അറ്റ്‌സിക് പുരസ്‌ക്കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഉമര്‍ ഖാലിദിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ 2020 സെപ്റ്റംബര്‍ മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതിനാല്‍ അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഉമര്‍ ഖാലിദിന്റെ തടവെന്ന് പുരസ്‌കാര സമിതി കുറ്റപ്പെടുത്തി. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ വിചാരണയ്ക്ക് മുന്‍പുള്ള ശിക്ഷയായി മാറുകയാണെന്നും സമിതി വിലയിരുത്തി.

അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ഡല്‍ഹി പോലീസ് ആരോപിക്കുന്ന ഉമര്‍ ഖാലിദിന്റെ അമരാവതി പ്രസംഗം, യഥാര്‍ത്ഥത്തില്‍ ഗാന്ധിയന്‍ മാതൃകയിലുള്ള സമാധാനപരമായ പ്രതിഷേധത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും പുരസ്‌കാര സമിതി വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മൂന്നാം തവണയും തള്ളിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയിരിക്കുന്നത്.

Also read: