19/10/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങള്‍ അറസ്റ്റിലായി; പ്രക്ഷോഭം അജിന്‍ക്യ ഷിന്‍ഡെ നയിക്കും’: അഭിജിത് ദിപ്കെ

 ‘ഞങ്ങള്‍ അറസ്റ്റിലായി; പ്രക്ഷോഭം അജിന്‍ക്യ ഷിന്‍ഡെ നയിക്കും’: അഭിജിത് ദിപ്കെ

ഡൽഹി: ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുൻപ് അഭിജിത് ദീപ്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.

“ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങൾക്ക് പകരം ഈ പ്രക്ഷോഭത്തെ അജിൻക്യ ഷിൻഡെ നയിക്കും,” എന്നാണ് ദീപ്കെ വീഡിയോയിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണുന്നവർ തുടർനടപടികളിൽ അജിൻക്യ ഷിൻഡെയെ പിന്തുടരണമെന്നും, കോക്രോച്ച് ജനതാപാർട്ടിയെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

രാവിലെ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ വെച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ, സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് എത്തിയ ആയിരക്കണക്കിന് യുവാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളെ തെരുവിലൂടെ വലിച്ചിഴച്ചും ലാത്തിക്കടിച്ചും വലിയ രീതിയിലുള്ള അക്രമങ്ങളാണ് പോലീസ് അഴിച്ചുവിട്ടത്. പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ ഡൽഹി പൂർണ്ണമായും സംഘർഷഭൂമിയായി മാറി.

അഭിജീത് ദീപ്കെയ്ക്ക് പുറമെ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ഘോഷ്, രത്ന സിങ് എന്നിവരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുപുറമെ, പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ രാവിലെ ഗുരുഗ്രാമിലെ വസതിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രക്ഷോഭത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ വിവിധ രാഷ്ട്രീയ നേതാക്കൾക്കും കൂട്ടത്തോടെ അറസ്റ്റ് നേരിടേണ്ടിവന്നു. സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എ.എ. റഹീം, എളമരം കരീം, ബൃന്ദാ കാരാട്ട് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇവർക്ക് പുറമെ നിരവധി എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെയും ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also read: