മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയയാൾ പിടിയിൽ; പ്രതി പിടിയിലായത് പൂണെയിൽ നിന്ന്
പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ നോർത്ത് പറവൂരിലെ കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി നാട്ടുകാരെ ഇരുട്ടിലാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂണെയിൽനിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
രാത്രികാലങ്ങളിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി മടങ്ങുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് പൂണെയിൽനിന്ന് ഇയാൾ പിടിയിലാകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പിടിയിലായ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് ഈ പ്രവർത്തിക്ക് പിന്നിലെന്നും പോലീസ് വ്യക്തമാക്കി.