‘ബിജെപിക്കു വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അക്രമികൾക്ക് ബെയിലും, അശുതോഷിനും സൗരവിനും ജയിലും; നീതിന്യായ വ്യവസ്ഥ പരിഹാസ്യമായി മാറിയിരിക്കുന്നു; ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യും എന്ന് ജനങ്ങളോട് വിളിച്ചുപറയുകയാണ് അവർ’; ധ്രുവ് റാഠി
ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും ഇരട്ടത്താപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് രാഠി. ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി വിദ്യാർത്ഥി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രാങ്കയ്ക്കും ജാമ്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ്, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവ് നന്ദലാൽ റായ് എന്ന ബാബ്ലു റായിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച വിഷയം ധ്രുവ് രാഠി ചർച്ചയാക്കുന്നത്.
സമാധാനാന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സൗരവ് ദാസിനും അശുതോഷിനും കോടതി ജാമ്യം നിഷേധിക്കുന്നത്. എന്നാൽ അതേ ദിവസം തന്നെ അലഹബാദ് ഹൈക്കോടതി ഒരു കൊലപാതക കേസ് പ്രതിക്ക് ജാമ്യം നൽകിയെന്ന് ധ്രുവ് രാഠി തന്റെ വീഡിയോയിൽ ആരോപിച്ചു. കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിക്കാണ് ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് നീതി നടപ്പിലാക്കുന്ന അവസ്ഥയാണുള്ളതെന്നും പൊതുജനങ്ങളെ ഈ വ്യവസ്ഥിതി തുറന്ന് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2017-ലെ പ്രമോദ് കുമാർ നിഗം കൊലപാതക കേസിൽ 2025-ൽ വാരണാസി സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യക്തിയാണ് നന്ദലാൽ റായ്. ഇയാൾക്ക് വരാനിരിക്കുന്ന 2027 ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലോ സ്വതന്ത്രനായോ മത്സരിക്കാൻ വേണ്ടിയാണ് ഒക്ടോബർ 5-ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാർത്ഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.
കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ധ്രുവ് രാഠി വീഡിയോയിൽ ചോദിക്കുന്നു. ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് നീതി നടപ്പിലാക്കുന്ന അവസ്ഥയാണുള്ളതെന്നും പൊതുജനങ്ങളെ ഈ വ്യവസ്ഥിതി തുറന്ന് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറുവശത്ത്, രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച വിദ്യാർത്ഥി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രാങ്കയ്ക്കും സമാധാനാന്തരീക്ഷം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിരന്തരം ജാമ്യം നിഷേധിക്കുന്നത്. ജാമ്യ നടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നതായി സിജെപി ആരോപിക്കുന്നതിനിടെയാണ് കൊലപാതക കേസിലെ പ്രതിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടതി ഇളവ് നൽകിയത്.
വിവാദമായ അങ്കിത ഭണ്ഡാരി കൊലപാതക കേസും ധ്രുവ് രാഠീ വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. ഈ കേസിലെ വി.ഐ.പി പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ കേന്ദ്ര സർക്കാർ അടുത്തിടെ സിക്കിം ഗവർണറായി നിയമിച്ചിരുന്നു. ഭരണഘടനാ പദവിയിലെത്തിയതോടെ ഇയാൾക്കെതിരായ അന്വേഷണം അസാധ്യമാകുമെന്നും, ഇതിലൂടെ അങ്കിതയ്ക്ക് നീതി ലഭിക്കാനുള്ള സാധ്യത ഇല്ലാതായെന്നും ധ്രുവ് രാഠി ചൂണ്ടിക്കാട്ടി.
ഭരണകൂടം അവരുടെ അധികാരമുപയോഗിച്ച് കൊലപാതകികളെയും പീഡകരെയും പരസ്യമായി സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഞങ്ങൾ രാജാക്കന്മാരാണെന്നും ഞങ്ങൾക്കിഷ്ടമുള്ളത് ചെയ്യുമെന്നുമാണ്” ഭരണകൂടം ഇത്തരം നടപടികളിലൂടെ ജനങ്ങളോട് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരുടെ മുഖത്തടിക്കുന്നതിന് തുല്യമായ ഇത്തരം അനീതികൾ കൺമുന്നിൽ നടന്നിട്ടും ഭരണകക്ഷിയുടെ അന്ധരായ അനുയായികൾ അവർക്ക് വേണ്ടി കയ്യടിക്കുകയാണെന്നും ധ്രുവ് രാഠി വിമർശിച്ചു.