22/10/2026
[fontresizer_tawhidurrahmandear_widget]

‘വിദേശത്ത് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നു, അതിന്റെ പൈതൃകത്തെ പുകഴ്ത്തുന്നു; സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള പള്ളികൾ പൊളിക്കുന്നു’: മോദിക്കെതിരെ മെഹ്ബൂബ മുഫ്തി

 ‘വിദേശത്ത് മുസ്‌ലിം പള്ളികൾ സന്ദർശിക്കുന്നു, അതിന്റെ പൈതൃകത്തെ പുകഴ്ത്തുന്നു; സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള പള്ളികൾ പൊളിക്കുന്നു’: മോദിക്കെതിരെ മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലെ മുസ്‌ലിം പള്ളികൾ സന്ദർശിക്കുകയും അവയുടെ പൈതൃകത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം രാജ്യത്ത് ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ നിലനിൽപ്പ് ഭീഷണിയിലാകുന്ന നടപടികളിൽ മൗനം പാലിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള നൂറിലേറെ വർഷം പഴക്കമുള്ള പള്ളിക്കെതിരെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ നടപടിയെ വിമർശിച്ചാണ് എക്സിലൂടെ അവർ രംഗത്തെത്തിയത്.

വിദേശ സന്ദർശന വേളകളിൽ ഇസ്ലാമിക പൈതൃകത്തോടും വികാരങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്ന ഭരണകൂടം, സ്വന്തം നാട്ടിലെ മുസ്ലിം സമൂഹത്തിന്റെ മതവികാരങ്ങളെ അവഗണിക്കുന്നത് അമ്പരപ്പിക്കുന്ന വൈരുധ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ബ്രൂണെയിലെ ഉമർ അലി സൈഫുദ്ദീൻ പള്ളി, ഈജിപ്തിലെ അൽ ഹാകിം പള്ളി, ഇന്തോനേഷ്യയിലെ ഇസ്‌തിഖ്‌ലാ പള്ളി, സിംഗപ്പൂരിലെ ജൂലിയ പള്ളി, ഒമാനിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് പള്ളി, അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് പള്ളി എന്നിവ മോദി സന്ദർശിച്ച കാര്യവും അവർ ഓർമിപ്പിച്ചു.

ഡൽഹിയിലെ റേസ് കോഴ്‌സ് റോഡിൽ സ്ഥിതി ചെയ്യുന്ന 120 വർഷത്തോളം പഴക്കമുള്ള പള്ളി ആറു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ആൻഡ് ഡെവലപ്മെൻ്റ് ഓഫീസ് നോട്ടീസ് അയച്ചതാണ് വിവാദത്തിന് കാരണം. പള്ളിയുടെ വൈദ്യുതി, ജലവിതരണം എന്നിവ വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിൻ്റെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതും ഡൽഹി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ പള്ളിയാണിത്. എന്നാൽ പള്ളി സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് എൽ&ഡിഒയുടെ നിലപാട്. ഈ നടപടി ന്യൂനപക്ഷങ്ങളുടെ മതവികാരങ്ങളെക്കുറിച്ചും പൈതൃക സംരക്ഷണത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Also read: