24/10/2026
[fontresizer_tawhidurrahmandear_widget]

‘ലോക്‌ഭവനിൽ മാംസാഹാര വിലക്കില്ല’; ഗവർണർക്കായി ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാറ്റമെന്ന് വിശദീകരണം

 ‘ലോക്‌ഭവനിൽ മാംസാഹാര വിലക്കില്ല’; ഗവർണർക്കായി ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാറ്റമെന്ന് വിശദീകരണം

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്‌ഭവനിൽ പൂർണമായി മാംസാഹാരം വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ലോക്‌ഭവ് അധികൃതർ. ഗവർണർക്കായി ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയതെന്നും ജീവനക്കാരുടെ ഭക്ഷണരീതിയിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും ലോക്‌ഭവൻ വ്യക്തമാക്കി.

ഗവർണർ ഓം പ്രകാശ് മാഥൂർ പൂർണ സസ്യാഹാരിയായതിനാലാണ് ലോക്‌ഭവനിലെ പ്രധാന അടുക്കളയിൽ ഇനിമുതൽ മാംസമോ മത്സ്യമോ പാകം ചെയ്യേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയത്. ഈ അടുക്കളയിൽ നിന്ന് ഗവർണർക്കും ഏതാനും വ്യക്തിഗത ജീവനക്കാർക്കും മാത്രമാണ് ഭക്ഷണം നൽകുന്നത്. മറ്റ് ജീവനക്കാർ വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയോ പുറത്തുനിന്ന് കഴിക്കുകയോ ആണ് ചെയ്യുന്നത്. അതിനാൽ തന്നെ സമ്പൂർണ വിലക്കെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക സാഹചര്യവും ഭക്ഷണസംസ്‌കാരവും മനസ്സിലാക്കാതെയുള്ള ഇത്തരം നിർദ്ദേശങ്ങൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചു. സ്വന്തം ഭക്ഷണരീതി തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ജനങ്ങളുടെ ജീവിതരീതികളിൽ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: