28/10/2026
[fontresizer_tawhidurrahmandear_widget]

നെടുമ്പാശേരി വാഹനാപകടം: സുഹൈൽ അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

 നെടുമ്പാശേരി വാഹനാപകടം: സുഹൈൽ അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടക്കേസിൽ സുഹൈൽ അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.

സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനമോടിക്കുന്നയാളാണെന്നും ഇയാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, അപകടത്തിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച വാട്‌സാപ്പ് ശബ്ദസന്ദേശവും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സുഹൈൽ അമിതമായി മദ്യപിച്ചിരുന്നെന്നും അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയതെന്നും ഈ ശബ്ദസന്ദേശത്തിലുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അതേസമയം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടില്ലെന്നും മതിയായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് സുഹൈൽ ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ വാദം.

Also read: