28/10/2026
[fontresizer_tawhidurrahmandear_widget]

‘കോടി കോടി പ്രണാമം, ജിയോയ്ക്ക് കൃത്യമായ ലക്ഷ്യബോധം നൽകിയത് പ്രധാനമന്ത്രി’; മോദിക്ക് നന്ദി പറഞ്ഞ് ആനന്ത് അംബാനി

 ‘കോടി കോടി പ്രണാമം, ജിയോയ്ക്ക് കൃത്യമായ ലക്ഷ്യബോധം നൽകിയത് പ്രധാനമന്ത്രി’; മോദിക്ക് നന്ദി പറഞ്ഞ് ആനന്ത് അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം- ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വിപണിയിലെ തിളക്കമാർന്ന ഐ.പി.ഒ. ലിസ്റ്റിംഗ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കമ്പനി ഡയറക്ടർ ആനന്ത് അംബാനി. പ്രധാനമന്ത്രിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ എന്ന കാഴ്ചപ്പാടാണ് ജിയോയ്ക്ക് കൃത്യമായ ലക്ഷ്യബോധം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കമ്പനിയെ വിശ്വസിച്ച് കൂടെ നിന്ന കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ബിസിനസ് പങ്കാളികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

“ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരേയൊരു വാക്ക് നന്ദി എന്ന് മാത്രമാണ്. വിപണിയിലെ ലിസ്റ്റിംഗ് ബെല്ലിന്റെ ശബ്ദം ഒരു അമ്പലമണി കേൾക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. ബിസിനസ് എന്നത് തങ്ങൾക്ക് പൂജയാണെന്നും പൂജ കഴിയുമ്പോൾ പ്രസാദം നൽകുന്നതുപോലെ ജിയോ ഇന്ന് ഇന്ത്യയിലെ ജനങ്ങളിലേക്ക് ഷെയർ ചെയ്യപ്പെടുകയാണ്.”-ആനന്ത് അംബാനി പറഞ്ഞു.

‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാൻ റിലയൻസ് എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അച്ഛനായ മുകേഷ് അംബാനിയും മുത്തച്ഛൻ ധീരുഭായ് അംബാനിയും കണ്ട സ്വപ്നങ്ങളാണ് ഇന്നിവിടെ എത്തിനിൽക്കുന്നതെന്നും, സഹോദരങ്ങളായ ആകാശിനും ഇഷയ്ക്കുമൊപ്പം ഈ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നുവെന്നും ആനന്ത് അംബാനി പറഞ്ഞു.

Also read: