ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടുകൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്
പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്.
വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (SIR) വഴി 69 ലക്ഷം പ്രതിപക്ഷ വോട്ടര്‍മാരെ ഇല്ലാതാക്കി. ഇലക്ഷന്‍ കമ്മിഷന്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയര്‍ പ്രവർത്തിപ്പിച്ചില്ലെന്നും വീഡിയോയിൽ പറയുന്നു.
ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ വോട്ട് ചെയ്ത ബിജെപി പ്രവര്‍ത്തകരെ ബിഹാറിൽ വീണ്ടും വോട്ട് ചെയ്യിക്കാൻ അയച്ചു. വോട്ടര്‍ ലിസ്റ്റില്‍ 14.35 ലക്ഷം ഫേക്ക് എന്‍ട്രികള്‍ ഉള്ളതായും കോൺഗ്രസ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിച്ചതിന് ശേഷവും സർക്കാർ സ്ത്രീകള്‍ക്ക് 10,000 രൂപ പ്രഖ്യാപിച്ചു. ഇത് കമ്മീഷന്‍-ബിജെപി സഹകരണത്തോടെയുള്ള ആസൂത്രിത വോട്ട് കൊള്ളയുടെ തെളിവാണെന്ന് കോൺഗ്രസ് പറഞ്ഞു.