02/03/2026
[fontresizer_tawhidurrahmandear_widget]

‘ധാരാവിയിലെ 70,000 വോട്ടർമാരെ കൂട്ടത്തോടെ വിദൂര വാർഡുകളിലേക്ക് മാറ്റി’; മഹാരാഷ്ട്രയിലും തെര. കമ്മീഷനെതിരെ കോൺഗ്രസ്

 ‘ധാരാവിയിലെ 70,000 വോട്ടർമാരെ കൂട്ടത്തോടെ വിദൂര വാർഡുകളിലേക്ക് മാറ്റി’; മഹാരാഷ്ട്രയിലും തെര. കമ്മീഷനെതിരെ കോൺഗ്രസ്

മുംബൈ: ധാരാവിയിൽ വോട്ടർ പട്ടികയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ്. ധാരാവിയിലെ ഏകദേശം 70,000 വോട്ടർമാരെ വിദൂര വാർഡുകളിലേക്ക് മനഃപൂർവം മാറ്റി സ്ഥാപിച്ചതായാണ് വിമർശനം. വോട്ടവകാശം നിഷേധിക്കാൻ ശ്രമം നടക്കുകയാണെന്നും ഇത് ‘വോട്ട് മോഷണമാണ്’ എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഈ നീക്കത്തെ ‘ഹേരാ ഫേരി’ (തട്ടിപ്പ്) എന്നാണ് ധാരാവി എം.എൽ.എ ഡോ. ജ്യോതി ഏക്‌നാഥ് ഗെയ്‌ക്ക്‌വാഡ്, എം.പി വർഷ ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് എന്നിവർ വിശേഷിപ്പിച്ചത്.

ഓരോ വാർഡിലും 6,000 മുതൽ 10,000 വരെ വോട്ടർമാരെ യാതൊരു യുക്തിയുമില്ലാതെ അടുത്ത വാർഡുകളിലേക്കല്ല, മറിച്ച് വിദൂര പോളിംഗ് ഏരിയകളിലേക്ക് മാറ്റിയതായാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം.

“ഇത് അടുത്തുള്ള വാർഡുകൾ തമ്മിലുള്ള ചെറിയ ആശയക്കുഴപ്പമല്ല. ഉദാഹരണത്തിന്, സോഷ്യൽ നഗർ പോലുള്ള മുഴുവൻ പ്രദേശങ്ങളെയും യാതൊരു ബന്ധവുമില്ലാത്ത വിദൂര വാർഡുകളിലേക്ക് മാറ്റിയിരിക്കുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുക, പോളിംഗ് ദിവസം അവർ പതിവ് ബൂത്തിലെത്തുമ്പോൾ പേരുകൾ കാണാതാവുന്നു എന്ന് ഉറപ്പാക്കുക – ഇതാണ് ഇതിന് പിന്നിലെ വ്യക്തമായ ലക്ഷ്യം,” ഡോ. ജ്യോതി ഗെയ്‌ക്ക്‌വാഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി.എം.സി.) വാർഡ് ഓഫീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും (ഇ.സി.ഐ.) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Also read: