ബിജെപിയില്‍ തലമുറമാറ്റം; ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിങ് പ്രസിഡന്റായി നിതിന്‍ നബിന്‍
ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ പദവിയിലേക്ക് ഒരു യുവമുഖത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ബിഹാര്‍ മന്ത്രി നിതിന്‍ നബിനാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നത്. ബിജെപിയിലെ തലമുറമാറ്റത്തെയും സംഘടനാപരമായ പരിഷ്‌കരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നിയമനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
45 വയസ്സ് മാത്രമുള്ള നിതിന്‍ നബിന്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും ഭരണപരിചയവും ഒത്തുചേരുന്ന നേതാവിനെ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് നിയമനം വിലയിരുത്തപ്പെടുന്നത്. മകര സംക്രാന്തിക്ക് (ജനുവരി 14) ശേഷം അദ്ദേഹം ബിജെപിയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
തുടര്‍ച്ചയായി അഞ്ച് തവണ എംഎല്‍എ ആയ നിതിന്‍ നബിന്‍ ബിഹാര്‍ സര്‍ക്കാരില്‍ ഗതാഗത, നഗരകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഭരണത്തിലുള്ള പ്രായോഗിക പരിചയം അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ‘കഠിനാധ്വാനിയായ ഭരണകര്‍ത്താവ്’ എന്നാണ് വിശേഷിപ്പിച്ചത്. കഴിവുള്ള യുവ നേതാക്കള്‍ക്ക് അവസരം നല്‍കാനുള്ള ബിജെപിയുടെ നിലവിലെ സമീപനത്തെ പുതിയ നിയമനം അടിവരയിടുന്നു.