നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും കസ്റ്റഡിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
സിഎസ്ഐ (CSI) നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരാണ് പിടിയിലായത്. നാഗ്പൂരിലെ ഷിംഗോഡിയിൽ വെച്ചായിരുന്നു സംഭവം. പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ ബേനോഡ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഹിന്ദു വീടുകളിൽ മതപരിവർത്തനത്തിനായി ലഘുലേഖകൾ വിതരണം ചെയ്തു എന്നാരോപിച്ചാണ് പ്രാദേശിക വൃത്തങ്ങൾ പോലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലായവരുടെ മോചനത്തിനായി സിഎസ്ഐ സഭാ നേതൃത്വം ഇടപെടുന്നുണ്ടെന്നാണ് വിവരം.