03/04/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് കഴിയും വരെ ബാലൻ വാ തുറക്കരുത്; വോട്ട് ചോരും’- സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

 ‘തെരഞ്ഞെടുപ്പ് കഴിയും വരെ ബാലൻ വാ തുറക്കരുത്; വോട്ട് ചോരും’- സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

പാലക്കാട്: മാറാട് പരാമർശത്തിൽ എ.കെ ബാലനെതിരെ സിപിഎമ്മിൽ അമർഷം പുകയുന്നു. ബാലൻ വായ തുറക്കരുത്, തുറന്നാൽ പാർട്ടിയുടെ വോട്ടുകൾ ചോരുമെന്ന് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും മുതിർന്ന നേതാവായ എ.കെ ബാലനെ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വിലക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുകയെന്നും ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ബാലൻ മിണ്ടാതിരിക്കാൻ എന്താണ് വേണ്ടതെങ്കിൽ അത് നൽകണമെന്ന തരത്തിലുള്ള പരിഹാസവും യോഗത്തിലുണ്ടായതായാണ് വിവരം.

സംഘടനാ ചുമതലയില്ലാത്തവർ എന്തിനാണ് ഇടയ്ക്കിടെ മാധ്യമങ്ങളെ കണ്ട് വിവാദമുണ്ടാക്കുന്നതെന്ന ചോദ്യവും ചില നേതാക്കൾ ഉന്നയിച്ചു. പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന ആവശ്യം ഗൗരവകരമാണെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും വ്യക്തമാക്കി.

Also read: