28/03/2026
[fontresizer_tawhidurrahmandear_widget]

വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുമോ? മെറ്റയുടെ പുതിയ നീക്കം എന്ത്?

 വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുമോ? മെറ്റയുടെ പുതിയ നീക്കം എന്ത്?

സോഷ്യൽ മീഡിയ ഭീമനായ മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സേവനങ്ങൾ പരീക്ഷിക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിൽ നിലവിലുള്ള സൗജന്യ സേവനങ്ങൾക്ക് പുറമെ, കൂടുതൽ കരുത്തുറ്റ എഐ (AI) ഫീച്ചറുകളും സവിശേഷ സൗകര്യങ്ങളും ലഭ്യമാക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. വരും മാസങ്ങളിൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി ടെക്ക്രഞ്ചിനോട് വ്യക്തമാക്കി.

പ്രധാന സേവനങ്ങൾ സൗജന്യമായി തുടരുമെങ്കിലും, പണമടയ്ക്കുന്നവർക്ക് ക്രിയേറ്റിവിറ്റിയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ ലഭിക്കും. ഓരോ ആപ്പിനും പ്രത്യേകമായ ഫീച്ചറുകളായിരിക്കും സബ്‌സ്‌ക്രിപ്ഷനിൽ ഉൾപ്പെടുത്തുക. ഇതിന്റെ ഭാഗമായി, അടുത്തിടെ രണ്ട് ബില്യൺ ഡോളറിന് മെറ്റ സ്വന്തമാക്കിയ മനുസ് എന്ന എഐ ഏജന്റിനെ ഇൻസ്റ്റാഗ്രാമുമായി സംയോജിപ്പിക്കും. കൂടാതെ, എഐ ഉപയോഗിച്ച് വീഡിയോകൾ നിർമ്മിക്കാനും റീമിക്‌സ് ചെയ്യാനും സഹായിക്കുന്ന ‘വൈബ്‌സ്’ എന്ന ഫീച്ചറിലും ഫ്രീമിയം മോഡൽ അവതരിപ്പിക്കും. നിലവിൽ സൗജന്യമായ വൈബ്‌സിൽ, നിശ്ചിത എണ്ണത്തിന് മുകളിൽ വീഡിയോകൾ നിർമ്മിക്കാൻ ഇനി വരിസംഖ്യ നൽകേണ്ടി വരും.

ഇൻസ്റ്റാഗ്രാമിലെ പുതിയ മാറ്റങ്ങൾ

ഇൻസ്റ്റാഗ്രാമിൽ പുതിയ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് സവിശേഷമായ പല ആനുകൂല്യങ്ങളും ലഭിക്കുമെന്ന് റിവേഴ്‌സ് എഞ്ചിനീയറായ അലസ്സാൻഡ്രോ പാലുസി സൂചിപ്പിക്കുന്നു. നിങ്ങളെ ഫോളോ ചെയ്യാത്തവരുടെ പട്ടിക കാണുക, സീൻ ആകാതെ മറ്റുള്ളവരുടെ സ്‌റ്റോറികൾ കാണുക, പരിധിയില്ലാത്ത ഓഡിയൻസ് ലിസ്റ്റുകൾ നിർമ്മിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

മെറ്റാ വെരിഫൈഡിലുള്ള വ്യത്യാസം

നിലവിലുള്ള മെറ്റാ വെരിഫൈഡ് പ്രധാനമായും ബിസിനസുകളെയും കണ്ടന്റ് ക്രിയേറ്റർമാരെയും ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ പുതിയ പ്ലാനുകൾ സാധാരണ ഉപയോക്താക്കളെക്കൂടി മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്. സ്‌നാപ്ചാറ്റ് പ്ലസ് പോലുള്ള സേവനങ്ങൾക്ക് ലഭിക്കുന്ന വലിയ ജനപ്രീതിയാണ് ഇത്തരമൊരു നീക്കത്തിന് മെറ്റയെ പ്രേരിപ്പിക്കുന്നത്. ഇതിനകം തന്നെ 16 ദശലക്ഷം വരിക്കാരെ നേടാൻ സ്‌നാപ്ചാറ്റിന് സാധിച്ചിട്ടുണ്ട്.

പലതരത്തിലുള്ള ഓൺലൈൻ സബ്‌സ്‌ക്രിപ്ഷനുകൾ നിലവിലുള്ള സാഹചര്യത്തിൽ ഉപയോക്താക്കൾ ഇത് എങ്ങനെ സ്വീകരിക്കുമെന്ന് മെറ്റ നിരീക്ഷിച്ചുവരികയാണ്. സേവനങ്ങൾ ലഭ്യമാക്കുന്ന മുറയ്ക്ക് ഉപയോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കാനും കമ്പനി പദ്ധതിയിടുന്നു.

Also read: