07/03/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ചിക്കുൻ ഗുനിയ ആയിരുന്നു, ഭയന്നിട്ടാണ് നിർത്താതെ പോയത്’; വാഹനാപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു

 ‘എനിക്ക് ചിക്കുൻ ഗുനിയ ആയിരുന്നു, ഭയന്നിട്ടാണ് നിർത്താതെ പോയത്’; വാഹനാപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. താൻ ചിക്കുൻ ഗുനിയ ബാധിച്ച് അവശനിലയിലാണെന്നും, അപകടമുണ്ടായപ്പോഴത്തെ പരിഭ്രാന്തിയിലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം.

അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്ന് കാണിച്ച് പോലീസ് കേസെടുത്തിരുന്നു.ഇന്ന് രാവിലെ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരായ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘അപ്പോഴത്തെ സാഹചര്യത്തിൽ ഭയന്നുപോയി. ചിക്കുൻ ഗുനിയ ബാധിച്ചതിനാൽ ശാരീരികമായി ബുദ്ധിമുട്ടിലായിരുന്നു. വീട്ടിൽ ഭാര്യ ഒറ്റയ്ക്കാണ്. അപകടമുണ്ടായ ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് ഏർപ്പാടാക്കാൻ നിർദ്ദേശിച്ചിരുന്നു,’ മണിയൻപിള്ള രാജു പ്രതികരിച്ചു.

അപകടത്തിൽ ബൈക്ക് യാത്രികരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. നടനെ രാത്രിയിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് രാവിലെ ഹാജരാകാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സ്‌റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Also read: