കനത്തമഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യന്‍ ആർമി
ഗർഭിണിയായ യുവതിയെ സ്ട്രെച്ചറിൽ കിടത്തി റോഡിലേക്ക് എത്തിക്കുന്ന ഇന്ത്യൻ ആർമിയും പ്രദേശവാസികളും (ചിത്രം കടപ്പാട് – എഎൻഐ)
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധാര്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഇന്ത്യന്‍ ആർമി അതി സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മഞ്ഞുവീഴ്ചയില്‍ റോഡുകളെല്ലാം തടസ്സപ്പെടുകയും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ച യുവതിയെ സൈനികരും പ്രദേശവാസികളും ചേര്‍ന്ന് സ്‌ട്രെച്ചറില്‍ കിടത്തി ഏഴ് കിലോമീറ്ററോളം മഞ്ഞിലൂടെ ചുമന്ന് റോഡിലെത്തിച്ചത്
യാത്രക്കിടെ യുവതിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ സൈന്യം നല്‍കുകയും ശേഷം തങ്ധാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
.