31/03/2026
[fontresizer_tawhidurrahmandear_widget]
Iran

ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടു; ഉന്നത നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയും ബാസിജ് മിലിഷ്യ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ഇവരെ വധിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ സെമിRead More

World

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേർക്ക്

ജെറുസലേം: തെക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ഹെബ്രോണിന് തെക്കുള്ള സമാനി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കുമിടയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയതായിരുന്നു സൈനികരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ അവിടെയുണ്ടായിരുന്ന ജൂത കുടിയേറ്റക്കാർ സൈനികർക്ക് നേരെ തിരിയുകയായിരുന്നു. സൈനികർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലാണ് ഒരു സൈനികന്റെ [&Read More

World

‘ആർഎസ്എസിനെയും റോയെയും നിരോധിക്കണം; സ്വത്തുക്കൾ കണ്ടുകെട്ടണം’-ഗുരുതര പരാമർശങ്ങളുമായി യുഎസ് സമിതി റിപ്പോർട്ട്, തിരിച്ചടിച്ച്

വാഷിങ്ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം മോശമാകുന്നു എന്നാരോപിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനും (റോ) എതിരെ ഉപരോധം ഏർപ്പെടുത്താൻ ശിപാർശ ചെയ്ത് യുഎസ് കമ്മീഷൻ. അമേരിക്കൻ ഗവൺമെന്റിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ആണ് തങ്ങളുടെ 2026Read More

Kerala

യുവരക്തവും പെൺകരുത്തും; മുസ്‌ലിം ലീഗ് കാത്തുവച്ച സർപ്രൈസ്, തലമുറമാറ്റത്തിന്റെ കാഹളം

മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്. വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ [&Read More

Main story

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷം; തിങ്കളാഴ്ച(23-03-2026) ഹോട്ടലുകൾ അടച്ചിടും

തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണം തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. സൂചനാ സമരത്തിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച(മാർച്ച് 23) ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതോടെ ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. പലയിടങ്ങളിലും ബുക്ക് ചെയ്താൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ എത്തുന്നില്ലെന്ന [&Read More

World

ഇറാൻ യുദ്ധത്തിൽ വൈറ്റ് ഹൗസിൽ പൊട്ടിത്തെറി; യുഎസ് ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിൽ പൊട്ടിത്തെറി. യുഎസ് ദേശീയ ഭീകരവിരുദ്ധൃ സെന്റർ(എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാൻ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുമെന്നും രാജ്യം വലിയൊരു ഭീകരാക്രമണ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കെന്റിന്റെ നീക്കം വൈറ്റ് ഹൗസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അമേരിക്ക യുദ്ധത്തിനിറങ്ങിയതെന്നും വിമർശിച്ചുകൊണ്ടാണു രാജി. പശ്ചിമേഷ്യൻ യുദ്ധം മൂന്നാം [&Read More

Main story

വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ്

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More

Main story

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിലെ വിവിധ ഘടകങ്ങളുമായും ഭാരവാഹികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകളും നിരവധി പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ്, മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ [&Read More

India

ബംഗാളിൽ തീപാറുന്ന പോരാട്ടം; ഭബാനിപൂരിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി, നന്ദിഗ്രാം വിട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന വമ്പൻ പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ തെക്കൻ കൊൽക്കത്തയിലെ ഭബാനിപൂരിൽ ബിജെപി സ്ഥാനാർത്ഥിയായി സുവേന്ദു അധികാരി മത്സരിക്കും. ഇതോടെ ഒരിക്കൽ വിശ്വസ്തരായിരുന്നവർ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി ബംഗാൾ തെരഞ്ഞെടുപ്പ് മാറി. 291 സ്ഥാനാർത്ഥികളുടെ പട്ടിക തൃണമൂൽ പുറത്തുവിട്ടപ്പോൾ, കഴിഞ്ഞ തവണ പരാജയപ്പെട്ട നന്ദിഗ്രാമിൽ ഇത്തവണ മമത മത്സരിക്കില്ലെന്നത് ശ്രദ്ധേയമാണ്. പകരം സുവേന്ദുവിന്റെ മുൻ സഹായിയായിരുന്ന പബിത്ര കറിനെയാണ് നന്ദിഗ്രാമിൽ തൃണമൂൽ അണിനിരത്തുന്നത്. സ്ഥാനാർത്ഥി [&Read More

Iran

ഗൾഫ് പ്രതിസന്ധി മുറുകുന്നു; ടാങ്കറുകൾ വിട്ടുനൽകാൻ ഇന്ത്യയോട് ഇറാൻ; പകരം ഹോർമുസിൽ സുരക്ഷിത

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ [&Read More