11/06/2026
[fontresizer_tawhidurrahmandear_widget]
Kerala

എസ്‌ഐആർ: പരാതി പരിഹരിക്കാനുള്ള ഹിയറിങ്; വോട്ടറുടെ സ്വന്തം ബൂത്തിൽ സൗകര്യം ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കരട് വോട്ടർപട്ടികയിലെ പരാതി പരിഹരിക്കാനുള്ള ഹിയറിങ്ങിന് വോട്ടറുടെ ബൂത്തിൽത്തന്നെ സൗകര്യം ഒരുക്കും. ഹിയറിങ്ങിനുള്ള നോട്ടീസ് നൽകിത്തുടങ്ങി. പരാതി സ്വീകരിക്കുന്നതടക്കമുള്ള ആവശ്യത്തിലേക്കായി ബിഎൽഒമാരുടെ ജോലി ജനുവരി 22 വരെ നീട്ടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇആർഒ, എഇആർഒ എന്നിവരടക്കം 1000 ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഹിയറിങ് ഉണ്ടെങ്കിൽ അപേക്ഷകനുള്ള നോട്ടീസ് ബിഎൽഒ വഴി എത്തിക്കും. ജനുവരി 22 വരെ പരാതികളും എതിർപ്പും ആക്ഷേപവും നൽകാൻ സൗകര്യമുണ്ട്. പരാതി ഓൺലൈനായോ ബിഎൽഒ വഴിയോ നൽകാം. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷവും [&Read More

Kerala

സംസ്ഥാനത്ത് കരട് എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷത്തിലധികം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്ക്ക്(എസ്‌ഐആര്‍) ശേഷമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24,80,503 പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍: മരിച്ചവര്‍: 6,49,885 കണ്ടെത്താനാകാത്തവര്‍: 6,45,548 സ്ഥലം മാറിയവര്‍: 8,21,622 പേര് പരിശോധിക്കാം, പരാതികള്‍ നല്‍കാം കരട് [&Read More

Kerala

സമസ്ത ശതാബ്ദി സന്ദേശയാത്ര മലപ്പുറത്ത്; തിരൂരില്‍ രാജകീയ വരവേല്‍പ്പ്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ‘ശതാബ്ദി സന്ദേശയാത്ര’യ്ക്ക് മലപ്പുറം ജില്ലയില്‍ രാജകീയ വരവേല്‍പ്പ്. ഇന്നു വൈകീട്ടോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വൈകീട്ട് തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍, അബ്ദുസ്സമദ് സമദാനി [&Read More

Kerala

‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം

മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More

Saudi

മദീനയുടെ ആകാശത്ത് മുഴങ്ങിയ മധുരനാദം നിലച്ചു; മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ ശൈഖ് ഫൈസല്‍ നുഅ്മാന്‍

മദീന: ഇസ്‌ലാംമത വിശ്വാസികളുടെ പുണ്യഗേഹങ്ങളിലൊന്നായ മദീനയിലെ മസ്ജിദുന്നബവിയിലെ (പ്രവാചക പള്ളി) പ്രമുഖ മുഅദ്ദിന്‍ ശൈഖ് ഫൈസല്‍ നുഅ്മാന്‍ അന്തരിച്ചു. മദീനയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍നൂറ്റാണ്ടു കാലത്തോളം പ്രവാചക പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനുള്ള (അദാന്‍) സൗഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു ശൈഖ് ഫൈസല്‍ നുഅ്മാന്‍. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സുപരിചിതവും ഹൃദ്യവുമായ ശബ്ദത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത മദീനയിലെ വിശ്വാസി സമൂഹത്തെയും പ്രവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ [&Read More

Sports

സൗദിയിലെ അത്ഭുതദ്വീപിൽ ക്രിസ്റ്റ്യാനോയ്ക്ക് അത്യാഡംബര വില്ല; യാത്ര ബോട്ടിലോ സീപ്ലെയിനിലോ മാത്രം

ജിദ്ദ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് (Read More

Main story

‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് എന്റെ ഫോൺകോൾ’ – വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുമായിരുന്ന വൻ ആണവയുദ്ധം തന്റെ ഇടപെടലിലൂടെയാണ് ഒഴിവായതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഫ്‌ലോറിഡയിലെ മാർRead More

India

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവം: ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ വൻ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് ഹൈക്കമ്മീഷൻ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്നാണ് തടഞ്ഞത്. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ (25) മതനിന്ദ ആരോപിച്ച് ഒരു സംഘം [&Read More

Lifestyle

പ്രായം തടസ്സമല്ല; മെലിഞ്ഞവർക്കും വരാം – ഫാറ്റി ലിവറിനെക്കുറിച്ചുള്ള 3 അബദ്ധധാരണകൾ

ഇന്ത്യയിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024Read More