11/06/2026
[fontresizer_tawhidurrahmandear_widget]
India

അഖ്‌ലാഖ് വധക്കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി; കേസ് പിന്‍വലിക്കാനാകില്ലെന്ന്

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ (മുഹമ്മദ് അഖ്‌ലാഖ് വധക്കേസ്) പ്രതികളെ രക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുരാജ്പൂര്‍ ജില്ലാ കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് നിരീക്ഷിച്ചാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിഅഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി സൗരഭ് ദ്വിവേദി ഹരജി തള്ളിയത്. 2015ല്‍ നടന്ന ദാദ്രി ആള്‍ക്കൂട്ട കൊലപാതക കേസിലെ 18 പ്രതികളെയും വിചാരണ കൂടാതെ [&Read More

World

450 യാത്രക്കാരുമായി 3 വിമാനങ്ങൾ; ഇടയിലൂടെ പൊട്ടിത്തെറിച്ചറോക്കറ്റ് അവശിഷ്ടങ്ങൾ, ‘മെയ്‌ഡേ’ സന്ദേശവുമായി പൈലറ്റുമാർ

വാഷിംഗ്ടൺ: ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണത്തിനിടെ ഉണ്ടായ സ്‌ഫോടനം വൻ വിമാനദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ (Read More

India

രാജസ്ഥാനിൽ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്; വിചിത്ര ഉത്തരവുമായി സമുദായ സംഘടന

ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സമുദായ സംഘടന. സുന്ദമാത പട്ടിയിലെ ചൗധരി സമുദായമാണ് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ജനുവരി 26 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഗാസിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച സമുദായ പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവാദപരമായ ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്: കീപാഡ് ഫോണുകൾ മാത്രം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും വോയ്‌സ് കോളുകൾ [&Read More

India

‘ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാര്‍ ഇവരാണ്; എന്നിട്ടും എന്തുകൊണ്ട് മുസ്‌ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നു’-ജവഹര്‍

കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാര്‍ മുസ്‌ലിംകളാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ രാജ്യസഭാ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ സിര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ബിജെപി അനുകൂല പ്രൊഫൈലുകളുടെ (‘മോദി കാ പരിവാര്‍’) അവകാശവാദങ്ങളെ ചോദ്യം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ബീഫ് കയറ്റുമതി സ്ഥാപനങ്ങളുടെ ഉടമകള്‍ മുസ്‌ലിംകളല്ലെന്നും, അവര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ നല്‍കുന്ന വിവരങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. [&Read More

India

നിമിഷാര്‍ധങ്ങള്‍ കൊണ്ട് ശത്രുപാളയം തകര്‍ക്കാന്‍ ET-LDHCM; ഹൈപ്പര്‍സോണിക് കരുത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആധുനിക യുദ്ധതന്ത്രങ്ങളില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പുതിയ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (Read More

World

മൈക്രോസോഫ്റ്റിലെ ജോലി വിട്ടു; ഇപ്പോൾ റഷ്യയിൽ റോഡ് വൃത്തിയാക്കുന്നു, ഇന്ത്യക്കാരൻ മാസം സമ്പാദിക്കുന്നത്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ പ്രൊഫഷണലുകളും രംഗത്ത്. മുൻപ് മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്തിരുന്ന ഇരുപത്തിയാറുകാരൻ മുകേഷ് മണ്ഡൽ റഷ്യയിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയേറ്റെടുത്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയിലുണ്ടായ തൊഴിലാളി ക്ഷാമമാണ് ഇന്ത്യക്കാർക്ക് ഇത്തരം തൊഴിലവസരങ്ങൾ തുറന്നു നൽകിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയിൽ താൻ അതീവ സംതൃപ്തനാണെന്ന് മുകേഷ് പറയുന്നു. പ്രതിമാസം 1.1 ലക്ഷം രൂപയോളമാണ് (ലക്ഷം [&Read More

Main story

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ്; കൂടുതല്‍ പേര്‍ കസ്റ്റഡിയിലെന്ന്

വാളയാര്‍: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം. കൊല്ലപ്പെട്ടത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട (Read More

Kerala

പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; സ്ഥാനാർത്ഥിയടക്കം അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗ് ഓഫീസിനു (സി.എച്ച് സൗധം) നേരെ കല്ലേറുണ്ടായ സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയടക്കം അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്തുവെച്ചാണ് കേസിലെ [&Read More