ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറി ഏഴ് ആനകൾ ചരിഞ്ഞു. മിസോറാമിലെ സൈരംഗിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. ഇന്നലെ പുലർച്ചെ 2.17Read More
‘സ്ഥാനാര്‍ഥി പിന്നിലായപ്പോള്‍ ഉദ്യോഗസ്ഥനെ വിളിച്ചു; അന്തിമഫലം വന്നപ്പോള്‍ ജയം’; വോട്ട് കൊള്ള ‘ശരിവച്ച്’
പട്ന: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ വീഡിയോ പുറത്ത്. താൻ ഇടപെട്ട് ഉദ്യോഗസ്ഥനെ വിളിച്ചതിലൂടെയാണ് 2020Read More
കണ്ണൂർ: പിണറായിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെണ്ടുട്ടായി സ്വദേശിയായ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകൾ സ്‌ഫോടനത്തിൽ അറ്റുപോയി. കനാൽക്കരയിൽ വെച്ച് സുഹൃത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്സ് ഫോടനമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. പൊട്ടാതെ കിടന്ന പടക്കം പരിശോധിക്കുന്നതിനിടെയാണ് അപകടമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് നാടൻ ബോംബാണെന്ന സംശയവും ശക്തമാണ്. സ്‌ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നതും [&Read More
തൃപ്പൂണിത്തുറ: മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ(69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. സാമൂഹിക വിമർശനവും ഹാസ്യവും ഇഴചേർത്ത തിരക്കഥകളിലൂടെയും, തനിമയാർന്ന അഭിനയശൈലിയിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1976Read More
തമിഴ്നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ വെട്ടിനിരത്തല്‍; എസ്‌ഐആറില്‍ പുറത്തായത് 97 ലക്ഷം പേര്‍;
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്ക് ശേഷം അന്തിമ പട്ടിക പുറത്തുവിട്ടു. സംസ്ഥാനത്തുടനീളമുള്ള 97 ലക്ഷത്തിലധികം വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. ചെന്നൈ നഗരത്തില്‍ മാത്രം 14.25 ലക്ഷം പേര്‍ക്ക് വോട്ട് നഷ്ടമായി. പുതിയ കണക്ക് പ്രകാരം ആകെ 5.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഇത് 6.41 കോടി ആയിരുന്നു. ഇതില്‍ പുരുഷന്മാര്‍ 2.66 കോടിയും സ്ത്രീകള്‍ 2.77 കോടിയും ട്രാന്‍സ്ജെന്‍ഡറുകള്‍ 7,191 ഉം [&Read More
പട്ന: ബിഹാര്‍ സര്‍ക്കാരിനെ വെട്ടിലാക്കി ‘ഗുണഭോക്താക്കളുടെ’ വിചിത്രമായ പ്രതിഷേധം. അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 10,000 രൂപ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട്, ‘ഞങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരൂ, എങ്കില്‍ പണം മടക്കി നല്‍കാം’ എന്ന നിലപാടിലാണ് ജഹാനാബാദിലെ ഒരുകൂട്ടം യുവാക്കള്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പണമാണ് യുവാക്കളുടെ അക്കൗണ്ടിലെത്തിയത്. ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക തകരാര്‍ മൂലം ജഹാനാബാദ് ജില്ലയിലെ ഘോഷി ബ്ലോക്കിലെ നിരവധി പുരുഷന്മാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതായാണ് റിപ്പോര്‍ട്ട്. [&Read More
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണംവാങ്ങിയ ബെല്ലാരി സ്വദേശിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൊതിയുന്നതിനായി കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയാണ്. ദ്വാരപാലക ശില്‍പത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്‍പങ്ങളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് [&Read More
തെഹ്റാന്‍: പേർഷ്യൻ ഗൾഫിലെ വിനോദസഞ്ചാര കേന്ദ്രമായ ഹോർമുസ് ദ്വീപ് വീണ്ടും അത്ഭുതക്കാഴ്ചയൊരുക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിന്റെ തീരപ്രദേശവും കടൽവെള്ളവും രക്തം പോലെ ചുവന്നതാണ് സഞ്ചാരികളെയും ലോകത്തെയും അമ്പരപ്പിക്കുന്നത്. ചൊവ്വ ഗ്രഹത്തിന് ചുവപ്പ് നിറം നൽകുന്ന അതേ രാസപ്രക്രിയ തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്. എന്താണ് ഈ ചുവപ്പിന് പിന്നിൽ? ഹോർമുസ് ദ്വീപിലെ മണ്ണിലും പാറകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന അയൺ ഓക്‌സൈഡ് (ഹെമറ്റൈറ്റ്) എന്ന ധാതുവാണ് ഈ പ്രതിഭാസത്തിന് കാരണം. മഴ പെയ്യുമ്പോൾ ഈ ധാതുക്കൾ [&Read More
ദുബൈ: യുഎഇയിൽ ‘അൽ ബഷായർ’ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ രാജ്യത്തുടനീളം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നു. ഇതിനിടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ തലപ്പത്ത് ഇടിമിന്നൽ പതിക്കുന്ന വിസ്മയ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൈറൽ ദൃശ്യം ഇരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിൽ, പച്ചനിറം കലർന്ന ആകാശത്ത് തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയിലേക്ക് മിന്നൽ പിണർ ഇറങ്ങുന്ന ദൃശ്യമാണ് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം [&Read More
ഇസ്‌ലാമാബാദ്: വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട സംഘടിത ഭിക്ഷാടന ശൃംഖലകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഭിക്ഷാടനത്തിന്റെ പേരിൽ 24,000 പാകിസ്ഥാനികളെയാണ് സൗദി അറേബ്യ നാടുകടത്തിയത്. ഇതോടെ പാക് പൗരന്മാർക്ക് വിസ നൽകുന്നതിൽ സൗദിയും യുഎഇയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കണക്കുകൾ ഞെട്ടിക്കുന്നത്: സൗദി അറേബ്യ: 24,000 പേരെ നാടുകടത്തി.യുഎഇ: 6,000 പേരെ തിരിച്ചയച്ചു.അസർബൈജാൻ: 2,500 പേർക്കെതിരെ [&Read More