പട്ന: ബിഹാറിൽ ഗംഗാ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണ് വിവാദത്തിലായ നിർമ്മാണ കമ്പനി, തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി നൽകിയത് കോടികൾ. സുരക്ഷാ വീഴ്ചയുടെ പേരിൽ പ്രതിക്കൂട്ടിലായ കമ്പനിക്ക് തന്നെ അസമിൽ വീണ്ടും വമ്പൻ കരാറുകൾ ലഭിച്ചതായും ‘റിപ്പോർട്ടേഴ്‌സ് കളക്ടീവ്’ (Read More
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ ഭീകരാക്രമണത്തിനിടയിൽ ധീരതയുടെ ഉജ്ജ്വല മാതൃകയായി പഴക്കച്ചവടക്കാരൻ. പന്ത്രണ്ട് പേരുടെ ജീവനെടുത്ത ക്രൂരമായ ആക്രമണത്തിനിടെ സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ കീഴ്പ്പെടുത്തിയ അഹ്‍മദ് അൽ അഹ്‍മദ് (43) എന്ന സിഡ്നി സ്വദേശിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബോണ്ടി ബീച്ചിന് സമീപമുള്ള ആർച്ചർ പാർക്കിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുമ്പോൾ, [&Read More
ചണ്ഡീഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് സ്വന്തം പാർട്ടിയുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനവുമായി രംഗത്ത്. ബിജെപി നേതൃത്വം കടുംപിടുത്തക്കാരാണെന്നും, താരതമ്യേന കോൺഗ്രസ് കൂടുതൽ ജനാധിപത്യപരമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം. 2022Read More
12,000 രൂപ മുടക്കിയിട്ടും മെസ്സിയെ കണ്ടില്ല; വേദിയിൽ ചെലവിട്ടത് മിനിറ്റുകൾ മാത്രം; കൊൽക്കത്തയിൽ
കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കൊൽക്കത്ത സന്ദർശനം സംഘാടകരുടെ പിഴവുകൾ മൂലം അലങ്കോലമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘Read More
പന്തളം: വിവാദപരമായ പരാമർശങ്ങളിലൂടെ ശ്രദ്ധ നേടിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പന്തളം നഗരസഭയിലെ എട്ടാം വാർഡിൽനിന്നാണ് സിറ്റിങ് കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്ന ലസിത പരാജയപ്പെട്ടത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ (എ.ഐ.എം.എസ്) പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ലസിത. നടൻ മുകേഷ് എംഎൽഎക്കെതിരായ ലൈംഗികാരോപണത്തിൽ തീവ്രത കുറഞ്ഞ പീഡനം എന്ന് വിശേഷിപ്പിച്ച ലസിത, രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിനെ അതിതീവ്ര പീഡനം എന്ന് വിളിച്ചതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുകേഷിന്റെ കാര്യത്തിൽ [&Read More
പത്തനംതിട്ട: ഭരണത്തിലിരുന്ന പന്തളം നഗരസഭയില്‍ ബിജെപിക്ക് കനത്ത തോല്‍വി.2020ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയ രണ്ടാമത്തെ നഗരസഭയായിരുന്നു പന്തളം. അന്ന് 18 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എല്‍ഡിഎഫ് ഒന്‍പതുസീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ഒതുങ്ങി. അഞ്ചുവര്‍ഷത്തിനിപ്പുറം തെക്കന്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഏക നഗരസഭയും ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. പന്തളം നഗരസഭയില്‍ 14 സീറ്റുകളിലാണ് എല്‍ഡിഎഫ് ജയം.11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും ജയിച്ചു. ബിജെപി ഇത്തവണ ഒന്‍പത് സീറ്റുകളിലൊതുങ്ങി.Read More
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.എം മണി. ജനങ്ങൾ സർക്കാരിന്റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം മുന്നണിക്ക് എതിരായി വോട്ട് ചെയ്തുവെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്തു. നന്ദികേടാണ് കാണിച്ചത്. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഇഷ്ടംപോലെ തിന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ അതിന്റെ പേര് പിറപ്പുപണിയെന്ന് പറയും,’ മണി പറഞ്ഞു. [&Read More
ആദികടലായിയില്‍ മാക്കുറ്റി തരംഗം; റിജില്‍ മാക്കുറ്റിയുടെ വിജയം എല്‍.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റില്‍
കണ്ണൂര്‍: എല്‍.ഡി.എഫിനെ തോല്‍പ്പിച്ച് കണ്ണൂര്‍ കോര്‍പറേഷനില്‍ സിറ്റിങ്‌സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജില്‍ വന്‍ വിജയം നേടിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന വിജയം. റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും, ബിജെപിയും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജില്‍ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിര്‍ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. [&Read More
ആദ്യ ഫലങ്ങൾ യുഡിഎഫിനൊപ്പം; കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിൽ മിന്നുന്ന പ്രകടനം; എൻഡിഎ തിരുവനന്തപുരത്ത്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ലീഡ് നിലകൾ മാറിമറിയുന്നു. നേരത്തെ എൽഡിഎഫിനായിരുന്നു ലീഡെങ്കിൽ, വൻ മുന്നേറ്റവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ കോർപറേഷനുകളിലാണ് നിലവിൽ യുഡിഎഫിന് ലീഡ്. കോഴിക്കോട് കോർപറേഷനിൽ 14 വാർഡുകളിലും തൃശൂരിൽ 17 ഇടത്തും കണ്ണൂരിൽ ആറിടത്തും യുഡിഎഫ് മുന്നിലാണ്. അതേസമയം, ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ തലസ്ഥാനത്ത് എൻഡിഎ ആയിരുന്നു മുഖ്യപ്രതിപക്ഷം. ഈ [&Read More