സ്മാർട്ട്‌ഫോൺ വിപണിയിൽ ഈ വർഷംകൂടി അവസാനിക്കുമ്പോൾ, പ്രീമിയം ശ്രേണിയിൽ ഇടം നേടിയ ഏഴ് മുൻനിര ഉപകരണങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. 10ൽ 9 റേറ്റിംഗ് നേടിയ ഫോണുകൾ രൂപകൽപ്പന, പ്രകടനം, ക്യാമറ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വർഷത്തെ ട്രെൻഡുകൾക്ക് ഈ ഫ്‌ലാഗ്ഷിപ്പുകൾ ഒരു വഴിത്തിരിവാകും. ഏഴ് മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:Read More
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കളത്തിലിറക്കി ബിജെപി. നിരവധി സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ബിജെപി ഇന്ന് പ്രധാന സംഘടനാ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. ഗോയലിനെ തമിഴ്‌നാടിന്റെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി നിയമിച്ചതോടെ ചൂടുള്ള ചര്‍ച്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അര്‍ജുന്‍ റാം മേഘ്‌വാളും മുരളീധര്‍ മോഹോളും തമിഴ്‌നാടിന്റെ സഹ ചുമതലക്കാരായി നിയമിക്കപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കുറച്ചുനാളായി ബിജെപി തമിഴ്‌നാട്ടില്‍ സ്വാധീനം ചെലുത്താന്‍ നിരന്തരം ശ്രമിക്കുകയാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ [&Read More
ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ പദവിയിലേക്ക് ഒരു യുവമുഖത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. ബിഹാര്‍ മന്ത്രി നിതിന്‍ നബിനാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം വരുന്നത്. ബിജെപിയിലെ തലമുറമാറ്റത്തെയും സംഘടനാപരമായ പരിഷ്‌കരണത്തെയും സൂചിപ്പിക്കുന്നതാണ് ഈ നിയമനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 45 വയസ്സ് മാത്രമുള്ള നിതിന്‍ നബിന്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും ഭരണപരിചയവും ഒത്തുചേരുന്ന നേതാവിനെ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ [&Read More
തമിഴ്‌നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഫാസിസ്റ്റ് ശക്തികളുടെ നീക്കം നടക്കുന്നു; അമിത് ഷായുടെ ഏതു വെല്ലുവിളിയും
ചെന്നൈ: തമിഴ്‌നാട്ടിൽ സമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിസംബർ 15Read More
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടുകൾ നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ആകെ 140 നിയമസഭാ മണ്ഡലങ്ങളിൽ 80 സീറ്റുകളിലും ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിന് 58 സീറ്റുകളിലും എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിലുമാണ് ഭൂരിപക്ഷം. ജില്ല തിരിച്ചുള്ള നിയമസഭാ സീറ്റ് നില (തദ്ദേശ വോട്ട് അടിസ്ഥാനത്തിൽ) ജില്ല യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എഎറണാകുളം 14 00 00മലപ്പുറം 16 00 00തൃശൂർ 02 11 00തിരുവനന്തപുരം 02 10 02കൊല്ലം 04 [&Read More
പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭയിലെ ഭരണത്തിനായി മുന്നണികളുടെ കരുനീക്കങ്ങള്‍ സജീവം. അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷമില്ലാത്തത് ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ ഹാട്രിക് ഭരണം തടയാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്ന ആശങ്കയിലാണ് ബിജെപി ക്യാമ്പ്. ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുമുന്നണികളുടെയും നീക്കങ്ങള്‍. സ്വതന്ത്രനായി വിജയിച്ച എച്ച്. റഷീദിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ചാല്‍ പരസ്യമായ സഖ്യ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപിയെ തടയാമെന്നാണ് ഇരുപക്ഷത്തിന്റെയും കണക്കുകൂട്ടല്‍. ‘മതേതരചേരികള്‍ ഒന്നിക്കണം’ [&Read More
റിയാദ്: സൗദി അറേബ്യയിലെ കാർഷിക, മൃഗപരിപാലന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമാവലിക്ക് മാനവശേഷി മന്ത്രാലയം അംഗീകാരം നൽകി. തോട്ടങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇതുവരെ സാധാരണ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാതിരുന്ന ഈ വിഭാഗത്തിന് ഇനി മുതൽ കൃത്യമായ അവധിയും ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടാകും. ആഴ്ചയിൽ ചുരുങ്ങിയത് [&Read More
‘ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ റാലിയിൽ സംസാരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പേരെടുത്തു പറഞ്ഞ് രാഹുൽ ഗാന്ധി പരസ്യ വെല്ലുവിളി നടത്തിയത്. “ബിജെപിക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഉള്ളതൊക്കെ ചെയ്തോളൂ.. നിങ്ങളെ സംരക്ഷിക്കാൻ മോദി ഉണ്ടാക്കിയ ആ നിയമം ഞങ്ങൾ മാറ്റും. നിങ്ങൾക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടിയെടുക്കും”Read More
നെന്മാറ: സർവീസ് നടത്തുന്നതിനിടെ ദേശീയപാതയോരത്ത് ബസ് നിർത്തിയിട്ട് പോയ കെഎസ്ആർടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിനു താഴെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ഓടിക്കുകയായിരുന്നു ബാബു. ശനിയാഴ്ച വൈകിട്ട് തൃശൂർ പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം എത്തിയപ്പോൾ ഇദ്ദേഹം ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഡ്രൈവർ മടങ്ങിവരാത്തതിനെ തുടർന്ന് കണ്ടക്ടർ യാത്രക്കാരെ മറ്റൊരു [&Read More
‘വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികൾ; ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവരെ പുറത്താക്കണം’- മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: വോട്ട് മോഷ്ടിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാൻ അവരെ അധികാരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാർഗെ പറഞ്ഞു. മനുസ്മൃതിയുടെയും ആർഎസ്എസ് നേതാക്കളായ മോഹൻ ഭഗവത്, ഗോൾവാൾക്കർ എന്നിവരുടെയും [&Read More