കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍നിന്ന് 58 ലക്ഷത്തിലധികം പേരെ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഒഴിവാക്കപ്പെട്ടവരില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും, 19 ലക്ഷം പേര്‍ താമസം മാറിയവരുമാണ്. കൂടാതെ, 12 ലക്ഷം പേരെ കാണാനില്ലെന്നും, 1.3 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ [&Read More
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസമായി കോടതി വിധി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി റൗസ് അവന്യൂ കോടതി അംഗീകരിച്ചില്ല. ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തതെന്നും, എഫ്.ഐ.ആര്‍ ഇല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഈ കേസ് നിലനില്‍ക്കില്ലെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ വ്യക്തമാക്കി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സ്വകാര്യ പരാതിയിലായിരുന്നു [&Read More
’തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്നെ മാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത് പാവപ്പെട്ട ജാതിക്കാരനായത് കൊണ്ടാണോ?’-വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചില ആളുകള്‍ കുറ്റപ്പെടുത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പളളി. മുന്നണികള്‍ മതസാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും [&Read More
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്; അപ്പീൽ നടപടികൾ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. ക്വട്ടേഷൻ വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെവിട്ടത്. ആദ്യഘട്ട കുറ്റപത്രത്തിൽ, ദൃശ്യങ്ങൾ [&Read More
പട്ന: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് നാല് കോടിയോളം വോട്ടർമാർ അപ്രത്യക്ഷമായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബിജെപി അനുകൂലികളാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപി ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശം. സംസ്ഥാനത്തെ ജനസംഖ്യ 25 കോടിയിലധികമാണെന്നും, ഇതിൽ 65 ശതമാനം പേരെങ്കിലും വോട്ടർമാരായി ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 16 കോടി വോട്ടർമാർ ഉണ്ടാകണം. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം 12 കോടി [&Read More
ഫലസ്തീൻ അംഗീകാരം ഭീകരാക്രമണത്തിന് കാരണമായില്ല; നെതന്യാഹുവിന്റെ വാദം തള്ളി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
സിഡ്‌നി: ഓസ്‌ട്രേലിയ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചതാണ് ബോണ്ടി ബീച്ചിലെ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് വഴിവെച്ചതെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് തള്ളി. കഴിഞ്ഞ ദിവസം എബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2025 സെപ്റ്റംബറിൽ ഫലസ്തീനെ അംഗീകരിച്ചതും ബോണ്ടി ബീച്ചിലെ വെടിവെപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല” എന്നായിരുന്നു അൽബാനീസിന്റെ മറുപടി. ഡിസംബർ 14Read More
“ഇംഗ്ലീഷിൽ എഴുതുന്ന ഹിന്ദി പേരുകൾ വായിക്കാൻ പ്രയാസം” കേന്ദ്ര സർക്കാരിൻ്റെ ഹിന്ദിവൽക്കരണത്തിനെതിരെ പി.
ന്യൂഡല്‍ഹി: പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾക്ക് ഇംഗ്ലീഷ് ലിപിയിൽ ഹിന്ദി പേരുകൾ നൽകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. ബില്ലുകളുടെ ഇംഗ്ലീഷ് പതിപ്പുകൾക്ക് ഇംഗ്ലീഷിലും ഹിന്ദി പതിപ്പുകൾക്ക് ഹിന്ദിയിലും പേര് നൽകുന്ന 75 വർഷത്തെ കീഴ്വഴക്കം ലംഘിക്കപ്പെടുകയാണെന്നും, ഇത് ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹ ഔദ്യോഗിക ഭാഷയെന്ന നിലയിലുള്ള ഇംഗ്ലീഷിന്റെ പദവി അപകടത്തിലാണെന്നും, ഈ നീക്കം ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ [&Read More
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും തമ്മിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ 10 ജനപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് ഇരുവരും കണ്ടതെന്നാണ് റിപ്പോർട്ടുകൾ. അടച്ചിട്ട മുറിയിൽ നടന്ന ഈ കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നു. അടുത്തിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി [&Read More
ബംഗളൂരു: രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന കർണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസിൽ ബിജെപി മുൻ എംഎൽഎ സുഭാഷ് ഗൂട്ടേദാർ, മകൻ ഹർഷാനന്ദ് ഗൂട്ടേദാർ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (Read More