04/09/2026
[fontresizer_tawhidurrahmandear_widget]
India

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പഴയ പോലെയാകില്ല; പുതിയ മാറ്റങ്ങൾ അറിയാം

ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. 2025 ഡിസംബർ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി (വൺടൈം പാസ്‌വേഡ്) പരിശോധന നിർബന്ധമാക്കി. തത്കാൽ ടിക്കറ്റ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശം. പുതിയ സംവിധാനത്തിൽ, യാത്രക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി വിജയകരമായി വെരിഫൈ ചെയ്തതിന് ശേഷം മാത്രമേ തത്കാൽ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. വഞ്ചനാപരമായ ബൾക്ക് ബുക്കിംഗുകൾ തടയുന്നതിലൂടെ യഥാർത്ഥ [&Read More

India

’വിമാനത്തിൽ ചാവേർ’; കുവൈത്തിൽ നിന്ന് വന്ന വിമാനത്തിന് മുബൈയിൽ അടിയന്തര ലാൻഡിങ്

മുംബൈ: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ വിമാനത്തില്‍ ഒരു ചാവേര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, 6ഇ1234 എന്ന കോള്‍സൈനിലുള്ള വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കി. പുലര്‍ച്ചെ 1:56ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ321 വിമാനം രാവിലെ 8:10ഓടെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. [&Read More

India

ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More

Kerala

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ [&Read More

India

“ഇന്ത്യ മെഹ്മാൻ ഹേ”: ഇന്ത്യൻ സഞ്ചാരിയിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ച് അഫ്ഗാൻ

കാബൂൾ: ഒരു ഇന്ത്യൻ സഞ്ചാരിയിൽ നിന്ന് പണം സ്വീകരിക്കാൻ വിസമ്മതിച്ച അഫ്ഗാനിസ്ഥാനിലെ ജ്യൂസ് വിൽപ്പനക്കാരന്റെ മനുഷ്യസ്നേഹപരമായ സമീപനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. “ഇന്ത്യ മെഹ്മാൻ ഹേ”(ഇന്ത്യ അതിഥിയാണ്) എന്ന വാക്കുകളോടെയാണ് അദ്ദേഹം ഇന്ത്യൻ സന്ദർശകരോട് രാജ്യത്തിന്റെ ഊഷ്മളമായ അതിഥി സത്കാരം പ്രകടിപ്പിച്ചത്. ട്രാവൽ വ്ലോഗറായ കൈലാഷ് മീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിലാണ് ഹൃദയസ്പർശിയായ ഈ നിമിഷം പകർത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒരു തെരുവ് വണ്ടിയിൽ നിന്ന് മാതളനാരങ്ങ ജ്യൂസ് കുടിച്ച ശേഷം മീന വിൽപ്പനക്കാരന് പണം നൽകാനൊരുങ്ങുന്നതാണ് [&Read More

Tech

ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ മൊബൈൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ നിർമാതാക്കൾ പുതിയ ഫോണുകളില്‍ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് നിർബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം. സൈബര്‍ സേഫ്റ്റി ആപ്പ് എന്ന പേരിലാണ് ഒരു ആപ്ലിക്കേഷന്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയരുതെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍, ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും സ്വകാര്യതാ അവകാശ പ്രവര്‍ത്തകരും നിര്‍ദേശത്തില്‍ ആശങ്കയുയർത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണിയായ ഇന്ത്യയിൽ, ഡ്യൂപ്ലിക്കേറ്റ് Read More

World

പ്രതിവർഷം 1.6 കോടി ശമ്പളം,ലോകം മുഴുവന്‍ കറക്കം, സൗജന്യ ഭക്ഷണവും താമസവും എന്നിട്ടും

വാഷിങ്ടണ്‍: ഉയർന്ന ശമ്പളവും ആകർഷകമായ സൗജന്യ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും യു.എസിൽ സമുദ്ര മേഖലയിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ വലിയ കുറവ് നേരിടുന്നു. അമേരിക്കൻ സമുദ്ര അക്കാദമികളിൽ നിന്ന് ബിരുദം നേടുന്നവർക്ക് പ്രതിവർഷം 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) സമ്പാദിക്കാൻ കഴിയും. ഇതിനുപുറമെ സൗജന്യ ഭക്ഷണം, സ്വകാര്യ താമസ സൗകര്യങ്ങൾ, ലോകമെമ്പാടുമുള്ള യാത്ര എന്നിവയും ലഭിക്കും. എന്നാൽ, ഈ അവസരങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം കുറവാണെന്നാണ് റിപ്പോർട്ട്. യു.എസ് കാർഗോ കപ്പലുകളുടെ കൂട്ടത്തിന് നിലവിൽ ഗുരുതരമായ [&Read More

Gulf

യുഎഇ ദേശീയ ദിനാഘോഷം; 54 ജിബി ഫ്രീ ഡാറ്റ പ്രഖ്യാപിച്ച് ഇ&യും ഡുവും

അബുദാബി: യുഎഇയുടെ 54ാമത് ദേശീയ ദിനമായ ‘ഈദുല്‍ ഇത്തിഹാദി’നോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഇ&Read More

India

എസ്‌ഐആറിൽ ലോക്‌സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്‌സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, [&Read More

Lifestyle

മധ്യവയസ്കര്‍ ‘ഡയറ്റ്’ എടുക്കുമ്പോള്‍ സൂക്ഷിച്ചു വേണം; ഇല്ലെങ്കില്‍ തലച്ചോറിന് പണികിട്ടുമെന്ന് പഠനം

മധ്യവയസ്സിൽ ശരീരഭാരം കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലിലെ നെഗേവിലെ ബെൻഗുരിയോൺ സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി. മധ്യവയസ്‌കരായ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമിതവണ്ണമുള്ള എലികളുടെ ഭാരം കുറച്ചപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. എന്നിരുന്നാലും, വിശപ്പ് നിയന്ത്രിക്കുന്ന തലച്ചോറിലെ സുപ്രധാന ഭാഗമായ ഹൈപ്പോതലാമസിൽ വീക്കം (ന്യൂറോഇൻഫ്‌ലമേഷൻ) വർദ്ധിക്കുന്നതിനും ഇത് കാരണമായി. ഇത്തരം വീക്കം അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയപ്പെടുന്നു. [&Read More