04/09/2026
[fontresizer_tawhidurrahmandear_widget]
Main story

‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘Read More

Main story

എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രം. (Read More

Gulf

1.3 മീറ്റർ നീളം,1,971 കിലോ ഭാരം; ലോകത്തെ ഏറ്റവും വലിയ വെള്ളി ബാർ

ദുബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വെള്ളി ബാർ പുറത്തിറക്കി ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെൻ്റർ ചരിത്രം സൃഷ്ടിച്ചു. 1,971 കിലോഗ്രാം ഭാരമുള്ള ഈ ഭീമാകാരൻ ബാറിന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചു. 999.9 പരിശുദ്ധി ഉറപ്പാക്കിയ ഈ വെള്ളി ബാർ നവംബർ 25Read More

India

ഒരു മാസം എയര്‍ ഇന്ത്യ വിമാനം പറന്നത് സര്‍ട്ടിഫിക്കറ്റില്ലാതെ! ഗുരുതര സുരക്ഷാ വീഴ്ച;

ന്യൂഡൽഹി: കൃത്യമായ സര്‍ട്ടിഫിക്കറ്റില്ലാതെ എയർ ഇന്ത്യ വിമാനം ഒരു മാസത്തോളം സര്‍വീസ് നടത്തിയതായി കണ്ടെത്തല്‍. എയർബസ് എ320 വിമാനമാണ് നിർബന്ധിത എയർവർത്തിനെസ് റിവ്യൂ സർട്ടിഫിക്കറ്റ് (Read More

Lifestyle

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാലോ? ; 5 ഗുണങ്ങള്‍ അറിയാം

പുതിയ ഗവേഷണങ്ങള്‍ പ്രകാരം ബീറ്റ്‌റൂട്ട് ജ്യൂസ്, പ്രതിദിനം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം മുതല്‍ ദഹനപ്രക്രിയ വരെയുള്ള, നിരവധി മേഖലകളില്‍ ഗുണകരമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിനെ ഒരു അത്യാവശ്യ പരിഹാരമായി കാണരുതെന്നും, എല്ലാ ആളുകള്‍ക്കും ഒരുപോലെ അനുയോജ്യമാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ജ്യൂസിലെ നൈട്രേറ്റുകള്‍ ശരീരത്തില്‍ നൈറ്റ്രിക് ഓക്‌സൈഡായി മാറി രക്തനാളങ്ങള്‍ വിശാലമാക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ സ്റ്റാമിനയും വ്യായാമശേഷിയും വര്‍ധിപ്പിക്കുന്നതിലും, ദഹനപ്രക്രിയയെ സുസ്ഥിരമാക്കുന്നതിലും, ശരീരം ഡിറ്റോക്‌സ് ചെയ്യുന്നതിലും ഇത് [&Read More

Gulf

ടൂറിസ്റ്റുകളെ മാടിവിളിച്ച് ഖത്തർ; അറബ് കപ്പിനു മുന്നോടിയായി ‘ഹയ്യാ വിസ’യിൽ സുപ്രധാന മാറ്റങ്ങൾ;

ദോഹ: പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള ‘ഹയ്യാ എ2 വിസ’ കാലാവധി നീട്ടി ഖത്തർ. നേരത്തെ 30 ദിവസമായിരുന്ന പരമാവധി താമസ പരിധി, നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 60 ദിവസമായി (രണ്ട് മാസം) ഉയർത്തിക്കൊണ്ടാണ് ഖത്തർ അധികൃതർ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 8.5 ലക്ഷം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗൾഫ് നിവാസികൾക്ക് ഈ മാറ്റം വലിയ നേട്ടമാകും. 2025Read More

Main story

വീണ്ടും സെഞ്ച്വറി വൈഭവം; ചരിത്രം തിരുത്തി 14കാരന്‍ വൈഭവ് സൂര്യവംശി

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റെക്കോർഡ് നേട്ടവുമായി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി. ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന മത്സരത്തിലാണ് ഈ കൗമാരതാരം ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ കന്നി ടി20 സെഞ്ച്വറി സ്വന്തമാക്കി ശ്രദ്ധേയനായത്. പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയ്‌ക്കെതിരെയായിരുന്നു വൈഭവിൻ്റെ അവിശ്വസനീയ പ്രകടനം. സ്വാഭാവിക സ്‌ട്രോക്ക് പ്ലേയ്ക്ക് കാര്യമായ പിന്തുണ നൽകാത്ത പിച്ചിൽ, വെറും 57 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. തകർപ്പൻ പ്രകടനം, നിർണായക കൂട്ടുകെട്ട്61 പന്തിൽ ഏഴുവീതം [&Read More

Kerala

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് കേസിൽ പ്രതിയായി നിലനിർത്തിയിരിക്കുന്നത്. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യദു നൽകിയ സ്വകാര്യ ഹരജി പ്രകാരം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. [&Read More

World

ചാറ്റ്ജിപിടി ഇനി ‘ഫ്രീ’ ആകില്ല; വലിയ മാറ്റങ്ങളുമായി ഓപണ്‍ എഐ

ഓപ്പണ്‍എഐയുടെ ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പില്‍ ഉടന്‍ തന്നെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. റിപ്പോര്‍ട്ട് പ്രകാരം സൗജന്യ ഉപയോക്താക്കള്‍ക്കായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഓപ്പണ്‍എഐ പരീക്ഷിച്ചു തുടങ്ങി. നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഫ്രീ അവസരം ഇതോടെ അവസാനിക്കും. ഗൂഗിള്‍ സെര്‍ച്ചിന് സമാനമായി വിവിധ ഉല്‍പ്പന്നങ്ങളുടെയും പ്രമോഷനുകളുടെയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനാണ് ഓപ്പണ്‍എഐയുടെ പുതിയ നീക്കം. പ്രീമിയം പ്ലാനുകള്‍ നിലവിലുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൗജന്യ ഉപയോക്താക്കളില്‍ നിന്ന് പണം നേടുകയാണ്് കമ്പനിയുടെ ലക്ഷ്യം. ചാറ്റ്ജിപിടി ആന്‍ഡ്രോയിഡ് [&Read More

Kerala

കെഎസ്ആര്‍ടിസിയ്ക്ക് നല്ല കാലം; ഇന്നലെ നേടിയത് 9.72 കോടി! ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും

തിരുവനന്തപുരം: ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. 2025 സെപ്റ്റംബര്‍ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.72 കോടി നേടാനായത് ഇന്നലെയും. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ഇന്നലെ മാത്രം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായാണ് ടിക്കറ്റ് വരുമാനത്തില്‍ നേടിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും [&Read More