ന്യൂഡൽഹി: താൽക്കാലിക നിരോധനത്തിന് ശേഷംഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നീറ്റ്Read More
‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്
ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്ക് മേലേയ്ക്കാണ് ലോറി മറിഞ്ഞത്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂൾ വിദ്യാർഥി പാർഥിപ് (15) എന്നിവരാണ് മരിച്ച രണ്ട് പേർ. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിപ്പർ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിനും ഒരു കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളുടെ മേലേയ്ക്കാണ് [&Read More
മട്ടന്നൂർ: ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസാണ് പൂർണമായും കത്തിനശിച്ചത്. ശിവപുരം മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ചായിരുന്നു അപകടം. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയ ഉടൻ തന്നെ തീർത്ഥാടകർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായി കത്തിയമർന്നു. തീപിടുത്തത്തിൽ സമീപത്തെ ചില [&Read More
യുവതി പരീക്ഷാകേന്ദ്രത്തിലേക്ക് വാഹനമോടിച്ച് വരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് പരീക്ഷയ്‌ക്കെത്തിയപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് ലേണേഴ്സ് എഴുതാൻ വന്നതാണെന്ന് ബോധ്യപ്പെട്ടത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനംRead More
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിലും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്പോര്. മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്‌സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ [&Read More
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് യാത്രാതടസ്സമുണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള തന്റെ മടക്കയാത്ര വൈകിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1.15 ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാലും, ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഈ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനാലും അദ്ദേഹം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഏർപ്പെടുത്താറുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കാതിരിക്കാനായിരുന്നു തീരുമാനം. പരീക്ഷ [&Read More
അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് താങ്ങായി സർക്കാർ; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ചെന്നിത്തലയുടെ
തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പെട്രോളിങ്ങിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാർക്ക് താങ്ങാവാനും അവരെ കരുതലോടെ ചേർത്തുനിർത്താനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തബാധിതരായ ഉദ്യോഗസ്ഥർക്ക് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാതയോരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് [&Read More
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള പ്രശസ്ത നടൻ പ്രകാശ് രാജ് പുതിയൊരു നിയമക്കുരുക്കിൽ. ഒരേ പേരിൽ നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട കേസിലാണ് നടനെതിരെ ബംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദിലീപ് കുമാർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് നടപടി. കേസ് പരിഗണിച്ച 48Read More
കൊൽക്കത്ത: ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ (Read More