കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് നടപടിയെടുത്തത്. സുഹൃത്തുക്കളുടെ നഗ്നവിഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് കേസ്. തൊപ്പിയും സുഹൃത്തുക്കളും തമ്മിലുള്ള തർക്കങ്ങൾക്ക് പിന്നാലെയാണ് പരസ്പരം ആരോപണങ്ങളുമായി ഇവർ രംഗത്തെത്തിയത്. ലഹരിമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം, ബ്ലാക്ക്മെയിലിംഗ് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇരുവിഭാഗവും ലൈവ് വിഡിയോകളിലൂടെ ഉന്നയിച്ചത്. [&Read More
‘കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ; രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ സന്നദ്ധനാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് പദവികൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി നിർദേശിക്കുന്ന ഏതു സമയത്തും ചുമതല കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് തനിക്കെതിരെ ഉയർന്ന ഫ്ലെക്‌സ് ബോർഡുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിലും മന്ത്രി വിശദീകരണം നൽകി. എൽ നിനോ പ്രതിഭാസവും കടുത്ത ചൂടും കാരണം രാജ്യം മുഴുവൻ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. [&Read More
‘ഇന്ത്യയിലെ മുസ്ലിംപള്ളികൾ ഭീഷണിയിലെന്ന് പാക് പ്രസിഡന്റ്; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ തങ്ങളുടെ
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. ആസിഫ് അലിയുടെ പ്രസ്താവന വിദ്വേഷത്തിൽനിന്നും മതഭ്രാന്തിൽനിന്നും ഉടലെടുത്ത രാഷ്ട്രീയനീക്കം മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി. വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം ആരാധനാലയങ്ങൾക്കും നേരെ ഭീഷണി ഉണ്ടെന്നായിരുന്നു ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ [&Read More
ന്യൂഡൽഹി: 2027ലെ ഹജ്ജ് രജിസ്ട്രേഷന് ആവശ്യമായ നിർബന്ധിത രേഖകളുടെ വിവരങ്ങളും അവയുടെ സാങ്കേതിക മാനദണ്ഡങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ പ്രകാരം, അപേക്ഷകർ തങ്ങളുടെ രേഖകളുടെ വ്യക്തതയുള്ള കളർ സ്കാൻ ചെയ്ത കോപ്പികൾ നിശ്ചിത ഡിജിറ്റൽ അളവുകളിൽ വേണം സമർപ്പിക്കാൻ. യാതൊരു കാരണവശാലും ഫോട്ടോക്കോപ്പികൾ സ്വീകരിക്കുന്നതല്ല എന്ന് കമ്മിറ്റി വ്യക്തമായി അറിയിച്ചിട്ടുണ്ട്. ആവശ്യമായ പ്രധാന രേഖകളും സാങ്കേതിക മാനദണ്ഡങ്ങളും അപേക്ഷകർ താഴെ പറയുന്ന അഞ്ച് പ്രധാന രേഖകൾ ഹജ്ജ് [&Read More
ചണ്ഡീഗഡ്: ഹരിയാനയിലെ സംസ്ഥാന സർക്കാർ നിയമന പരീക്ഷകളിൽ യോഗ നിർബന്ധിത ഘടകമാക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുലയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ പരീക്ഷകളിലും ഇനിമുതൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തും. ഇതിനായി പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പരീക്ഷകൾക്ക് പുറമെ, അടുത്ത അക്കാദമിക് സെഷൻ മുതൽ [&Read More
പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യോഗാ ദിനാചരണത്തിന് മുന്നോടിയായി കൊൽക്കത്തയിലെ പ്രധാന പാതയായ റെഡ് റോഡ് ഏഴു ദിവസത്തേക്ക് അടച്ചിട്ടു. 12Read More
‘മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായിയെയും ബിജെപിയെയും വെള്ളാപ്പള്ളി സ്വാധീനിച്ചു’: വി.എം. സുധീരൻ
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി, അന്നത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം നടന്നതെന്ന് സുധീരൻ വ്യക്തമാക്കി. നിലവിൽ തളർന്നുപോയ ഈ കേസന്വേഷണം കൃത്യമായി [&Read More
എഡിൻബർഗ്: പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ വിദ്വേഷ ആക്രമണത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിലുടനീളം വൻ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ 36 വയസ്സുള്ള വെള്ളക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിദ്വേഷമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ എഡിൻബർഗിലെ ബ്രൂംഹൗസ് പ്രദേശത്തെ പള്ളിയിലാണ് പ്രാർത്ഥനയ്ക്കിടെ ആദ്യ ആക്രമണം നടന്നത്. പള്ളിയിൽ [&Read More
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വലിയൊരു പങ്ക് കാണാനില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രാണ പ്രതിഷ്ഠാ സമയത്ത് ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്ന പരാതിയിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (Read More
തൃശൂർ: നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മർദനമേറ്റു മരിച്ചു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18Read More