കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കുട്ടിയുടെ ഉപയോഗിച്ച ഡയപ്പർ കത്തിക്കുന്നതിനായി അടുപ്പിൽ നിന്നും കടലാസിൽ തീ കൊളുത്തുന്നതിനിടെ ജോമോളുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോമോളിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.Read More
കോഴിക്കോട്: വടകര തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ തുടങ്ങി 10 പേർക്കെതിരെയാണ് നടപടി. പോലീസിന്റേത് ഏകപക്ഷീയമായ നീക്കമാണെന്ന് പാറക്കൽ അബ്ദുള്ള ആരോപിച്ചു. അതിക്രമത്തിന് ഇരയായ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, [&Read More
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനം തകരാറിലാകുന്ന അവസ്ഥയാണിത്. ഇതുമൂലം തൊലിപ്പുറത്തെ രക്തചംക്രമണവും വിയർപ്പുഗ്രന്ഥികളുടെ പ്രവർത്തനവും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗങ്ങൾ ചുവന്നു തടിക്കുക, വേദന, പൊള്ളൽ എന്നിവയുണ്ടാകാം. കൂടാതെ വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണം. സൂര്യാതപം സംശയിച്ചാൽ എന്തുചെയ്യണം?Read More
തിരുവനന്തപുരം: കേരള പോലീസിന്റെ സമീപനങ്ങളിൽ കടുത്ത പ്രതിഷേധവുമായി മുൻ ഡിജിപിയും നിലവിൽ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തി. നെട്ടയത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അവർ പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. 33 വർഷം താൻ സേവനമനുഷ്ഠിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർക്കുമ്പോൾ നാണം തോന്നുന്നുവെന്നും ജനങ്ങൾ പോലീസിനെ വെറുക്കുന്നത് വെറുതെയല്ലെന്നും അവർ തുറന്നടിച്ചു. മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്ന് പ്രതിഷേധിച്ച ശ്രീലേഖ, പോലീസിനെതിരെ [&Read More
മലപ്പുറം: കടുത്ത ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണപാദസരം മോഷ്ടിച്ചു. മലപ്പുറം വണ്ടൂർ അക്കരുപ്പറ സ്വദേശിനി നജ്ലയുടെ നാലര ലക്ഷം രൂപ വിലമതിക്കുന്ന മൂന്നേമുക്കാൽ പവൻ്റെ പാദസരമാണ് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചൂട് മൂലം ജനൽ തുറന്നിട്ടാണ് നജ്ല ഉറങ്ങിയിരുന്നത്. ഉറക്കത്തിനിടെ വലതുകാലിൽ വേദന അനുഭവപ്പെട്ട് ഉണർന്ന നജ്ല, മോഷ്ടാവ് ജനലിനരികിൽ നിൽക്കുന്നത് കണ്ട് ബഹളം വെച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി പാദസരവുമായി കടന്നുകളഞ്ഞു. സംഭവസമയത്ത് ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ [&Read More
തിരുവനന്തപുരം: തീരദേശ ഗ്രാമമായ ചിറയിൻകീഴിനെ കണ്ണീരിലാഴ്ത്തി എട്ടു വയസുകാരൻ ദിക്ഷലിന്റെ മരണം കേരള മനസാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്നു. തിരുവനന്തപുരം മറ്റത്തൂരിലെ സമാനമായ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മറ്റൊരു പിഞ്ചുജീവൻ കൂടി പൊലിഞ്ഞത്. സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം കായൽ ചതുപ്പിനോട് ചേർന്നുള്ള പുറമ്പോക്കിലെ താൽക്കാലിക കൂരയിലാണ് ദിലീപ്Read More
കാസർകോട്: ചികിത്സാ ബില്ലായി നൽകേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിൽ ഉഴറി, പ്രിയപ്പെട്ടവന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വിഷമിച്ച മലയാളി കുടുംബത്തിന് ആശ്വാസമായി സാദിഖലി ശിഹാബ് തങ്ങൾ. തങ്ങളുടെ ഇടപെടലിനെ തുടർന്ന് വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാലിൻരെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഈ വിവരം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 17Read More
ഒരു തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചായയും; 4 തേങ്ങയുണ്ടെങ്കിൽ പൊറോട്ടയും ചിക്കൻകറിയും ചായയും; വൈറലായി
പാനൂർ: കയ്യിൽ പണമില്ലെങ്കിലും പേടിക്കേണ്ട, ഒരു തേങ്ങയുണ്ടെങ്കിൽ പാനൂരിലെ ശ്രീധരന്റെ കടയിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിക്കാം. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ തിരുത്തിയിൽ പ്രവർത്തിക്കുന്ന ഈ കൊച്ചു ചായക്കട ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ബാർട്ടർ സമ്പ്രദായമാണ് ശ്രീധരന്റെ കടയെ വ്യത്യസ്തമാക്കുന്നത്. ഒരു തേങ്ങയ്ക്ക് 20 രൂപയാണ് ഇവിടെ കണക്കാക്കുന്നത്. അതനുസരിച്ച് ഒരു തേങ്ങ നൽകിയാൽ ചായയും പൊറോട്ടയും ലഭിക്കും. നാല് തേങ്ങയാണെങ്കിൽ ചായയ്ക്കും പൊറോട്ടയ്ക്കുമൊപ്പം ചിക്കൻ കറിയും കഴിച്ച് മടങ്ങാം. ചായയ്ക്ക് പത്തുരൂപയും ചിക്കൻ [&Read More
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
കണ്ണൂർ: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും ശരാശരി താപനിലയേക്കാൾ 4.5 ഡിഗ്രിയിലധികം വർധനവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് [&Read More