കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. എന്നാൽ, രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. [&Read More
കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴിയിൽ രൂക്ഷമായി പ്രതികരിച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി.Read More
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്:’നടന്നത് ഉന്തും തള്ളും, ആയുധം ഉപയോഗിച്ച് ആക്രമിച്ചില്ല’; വീണാ
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കുനേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചെന്ന ഗൺമാന്റെ പരാതിയെത്തുടർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം ഇതോടെ നിലനിൽക്കില്ലെന്ന് ഉറപ്പായി. രണ്ട് മാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം െമഡിക്കൽ കോളജിലും മന്ത്രി ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിലെ കോൺഗ്രസ് [&Read More
ജില്ലയിലെ ഹോട്ടലുകളിൽ പൊറോട്ട ലഭ്യത കുറയുന്നു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് കേരളത്തിലെ വിവിധ ജില്ലകളിലെ ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്Read More
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി രേഖപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുമെന്ന് ഉറപ്പായി. വടക്കേ ഇന്ത്യയിൽ ചൂട് വർദ്ധിച്ചതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചുകളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതിനോടകം തന്നെ 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ [&Read More
കണ്ണൂർ: പേരാവൂർ താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ ഗീതയാണ് (50) കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത. കൊലപാതകത്തിനു പിന്നാലെ മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്.കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് [&Read More
തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ 3.55 ഓടെയാണ് മരണം.ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു. ഇന്ത്യന് തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള് പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില് അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2024ല് രാജ്യം പത്മശ്രീ നല്കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന [&Read More
മലപ്പുറം: സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ ഒരുപടി മുന്നിലാണ് നായകളെന്നു വീണ്ടും തെളിയിക്കുകയാണ് മലപ്പുറത്തുനിന്നുള്ള ഒരു വൈറൽ വാർത്ത. തനിക്ക് അന്നമൂട്ടിയ വയോധികയുടെ അവസാന നിമിഷത്തിലും ഒടുവിൽ ഖബറിടത്തിലും കാവലായി നിലയുറപ്പിക്കുകയാണ് ഒരു തെരുവുനായ. അവരുടെ വിയോഗത്തിൽ വിങ്ങുന്ന മനസ്സുമായി അവരുടെ ഖബറിന് കാവലിരിക്കുകയാണ് ഈ നായ. മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തുനിന്നാണ് ഈ കരളലിയിക്കുന്ന വാർത്ത വരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പത്തപ്പിരിയം സ്വദേശി പരേതനായ വലിയ പീടിയക്കൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. [&Read More
‘ഇടതുസർക്കാർ തന്നെ വരണം’, എങ്കിലേ ബി.ജെ.പിക്ക് കേരളം ഭരിക്കാൻ കഴിയൂവെന്ന് സ്വാമി ചിദാനന്ദപുരി
കേരളത്തിൽ ബി.ജെ.പിക്ക് ഭരണത്തിലെത്താൻ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കണമെന്ന പ്രസ്താവനയുമായി കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിRead More
വിരമിച്ചിട്ടും കാറിൽ ‘ത്രീ സ്റ്റാർ’; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ വാഹനത്തിൽ ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപി നൽകിയ നിർദേശത്തെത്തുടർന്ന് പരാതി അന്വേഷണത്തിനായി കോട്ടയം എസ്പിക്ക് കൈമാറി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നടപടി. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ സ്വകാര്യ വാഹനത്തിൽ മൂന്ന് നക്ഷത്രങ്ങളുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണികൊണ്ട് മറച്ച നിലയിലായിരുന്നു. എന്നാൽ കവർ നീക്കിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായി. അതേസമയം, താൻ [&Read More