തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള [&Read More
ഡൽഹി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദത്തിൽ പങ്കാളി ഫർമാനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസിന് നിർദേശം. പോക്സോ വകുപ്പും പട്ടികവർഗ അതിക്രമ നിരോധന വകുപ്പും പ്രകാരം കേസെടുക്കാൻ പട്ടികവർഗ കമ്മീഷൻ നിർദേശം നൽകി. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു. അതേസമയം മകളെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിക്കുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തന്നെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം [&Read More
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ [&Read More
ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിൽ 1.8 കോടി രൂപയുടെ സ്കോളർഷിപ്പോടെ ഗവേഷണ പഠനത്തിന് അവസരം നേടി മലയാളി വിദ്യാർത്ഥിനി കാർത്തു അനിൽചന്ദ്രൻ ഗീതാമ്പിളി. സർവകലാശാലയിലെ ഏറ്റവും ഉയർന്ന സ്കോളർഷിപ്പുകളിൽ ഒന്നായ ‘ക്ലാരൻഡൻ സ്കോളർഷിപ്പ്’ (Read More
‘വീട്ടിലേക്ക് ചക്ക വീഴുന്നു; കലക്ടർക്ക് കൊടുത്ത പരാതികളിൽ പരിഹാരമില്ല’; മന്ത്രിമാരുടെ വാർത്താസമ്മേളനം മുടക്കി
തൃശ്ശൂർ: തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാർ പങ്കെടുത്ത വാർത്താസമ്മേളനം തടസ്സപ്പെടുത്തി യുവതിയുടെ വേറിട്ട പ്രതിഷേധം. മന്ത്രിമാരായ വി.എൻ വാസവൻ, ആർ ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പാണ് യുവതി നാടകീയമായി പ്രതിഷേധവുമായി എത്തിയത്. വീട്ടിൽ ഒരു മരത്തിൽ നിന്ന് ചക്ക വീഴുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കളക്ടർക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാർത്താസമ്മേളനം നിശ്ചയിച്ചിരുന്ന പിആർ ചേമ്പറിൽ ക്യാമറകൾക്ക് മുന്നിൽ നിലയുറപ്പിച്ച യുവതി, തനിക്ക് നീതി ലഭിക്കാതെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. വെടിക്കെട്ടുമായി [&Read More
‘നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയത് അപരാധമല്ല, വിവാദം ഇളക്കിവിട്ട് മതസൗഹാർദം തകർക്കരുത്’;
കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നും, അനാവശ്യ വിവാദങ്ങളുണ്ടാക്കി നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കരുതെന്നും കമ്മിറ്റി കൺവീനർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ക്ഷേത്രത്തിലെ പരിപാടികൾ ജാതിമത ഭേദമന്യേ നാട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് നടക്കാറുള്ളതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പരിപാടിയുടെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങൾക്കും വീട്ടിലെത്തി പാസുകൾ വിതരണം ചെയ്തിരുന്നു. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ് ഈ നാടിന്റെ [&Read More
തൃശൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന് പിന്നാലെ എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന പൂരങ്ങളെന്ന് വിമർശനവുമായി ബിജെപി വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ.Read More
വാൽപ്പാറ വാഹനാപകടം: ഉമ്മയുടെ വേർപാടറിയാതെ മസ്നീൻ വീട്ടിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട പത്ത് വയസുകാരി
മലപ്പുറം: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മസ്നീൻ ആശുപത്രി വിട്ടു. അപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടയാളാണ് 10 വയസുകാരി മസ്നീൻ. വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന മസ്നീന്‍ നാലു ദിവസമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. മസ്നീന്‍ പൂര്‍ണമായി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിൽ മസ്നീന്റെ ഉമ്മ ഷക്കീല മരണപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പാങ്ങ് ഇല്ലിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമിനും ബന്ധുക്കള്‍ക്കും ഒപ്പമാണ് അവള് [&Read More
മലപ്പുറം: വാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പാങ്ങ് ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ സ്കൂളിലെ അധ്യാപിക, അധ്യാപകൻ്റെ ഭാര്യ, അധ്യാപികയുടെ മകൻ എന്നിവരാണ് നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും അതീവ [&Read More
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് സി. എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം അടിയന്തിര സഹായവും നൽകും. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ [&Read More