തിരൂർ: മലപ്പുറം തിരൂരിൽ അമ്മയെയും ഒന്നരവയസ്സുള്ള മകനെയും വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 15Read More
കൊച്ചി: പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന [&Read More
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടോടെ കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ വിവേക്, ഉപദേവതകളെയും തൊഴുതാണ് മടങ്ങിയത്. അതേസമയം, ദർശനത്തിന്റെ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ദേവസ്വം അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. വിവേക് കിരൺ നടത്തിയ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല. ദർശനം കഴിഞ്ഞിറങ്ങിയ വിവേകിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചവരെ ദേവസ്വം അധികൃതർ തടഞ്ഞത് [&Read More
മാവൂർ: സാധാരണ മുന്തിരിവള്ളികൾ പന്തലിൽ പടർന്നുനിൽക്കുന്ന കാഴ്ചയിൽ നിന്നും വ്യത്യസ്തമായി, മരത്തിന്റെ തായ്ത്തടിയിൽ മുന്തിരിക്കുലകൾ വിസ്മയം തീർക്കുന്ന കാഴ്ചയാണ് പനങ്ങോട്ടെ മതിലകത്തു പറമ്പിൽ കെ.വി ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലുള്ളത്. ജബോട്ടിക്ക എന്നറിയപ്പെടുന്ന ബ്രസീലിയൻ മരമുന്തിരിയാണ് തന്റെ അഞ്ചേക്കർ കൃഷിയിടത്തിൽ അദ്ദേഹം വിജയകരമായി വിളയിച്ചെടുത്തത്. 10 വർഷം മുൻപ് കൗതുകത്തിനായി നട്ടുപിടിപ്പിച്ച മൂന്ന് തൈകളാണ് ഇപ്പോൾ തായ്ത്തടിയിലും ശാഖകളിലുമായി നിറയെ പഴങ്ങളുമായി നിൽക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഇവ അത്ര വേഗം കായ്ക്കില്ലെന്ന ധാരണയെ തിരുത്തിക്കുറിച്ചാണ് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ [&Read More
കൽപറ്റ: സർക്കാർ നിർമിച്ച മാതൃകാ ടൗൺഷിപ്പിലെ വീടിന് വിള്ളലുണ്ടെന്ന് പരാതിപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി. നൗഫലിന് നേരെ സൈബറിടങ്ങളിൽ കടുത്ത ആക്രമണം. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും നിർമാണത്തിലെ പോരായ്മകൾ പരിഹരിച്ച് സർക്കാർ നൽകുന്ന വീട് തന്നെ തനിക്ക് വേണമെന്നും നൗഫൽ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് പെയ്ത മഴയിലാണ് വീടിനകത്ത് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ കണ്ടതോടെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയെ അറിയിച്ചിരുന്നു. സ്ലാബിന്റെ ചോർച്ച അടച്ചുതീർക്കാൻ ശ്രമിച്ചാൽ അതിന്റെ ബലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും നൗഫൽ പറയുന്നു. സ്ഥലം [&Read More
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്. ഉടന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുൽ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പാര്‍ട്ടി. [&Read More
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യമില്ലാതെയും കൃത്യമായ നോട്ടീസ് നൽകാതെയുമാണ് മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. എന്നാൽ 11 മണിയോടെ [&Read More
‘രമേഷ് പിഷാരടിക്കും ദൈവതുല്യനായ മമ്മൂക്കയ്ക്കും ഒരായിരം നന്ദി’; ആ അഭിനന്ദനങ്ങളിലാണ് വേദന മറന്നതെന്ന്
കൊച്ചി: ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന നടൻ കണ്ണൻ സാഗർ തനിക്ക് തുണയായവർക്ക് നന്ദി പറഞ്ഞ് രംഗത്ത്. മമ്മൂട്ടി ഫൗണ്ടേഷന്റെയും നടൻ രമേഷ് പിഷാരടിയുടെയും സഹായം കൃത്യസമയത്ത് ലഭിച്ചതാണ് തനിക്ക് വലിയ ആശ്വാസമായതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു കണ്ണൻ സാഗറിന്റെ ബൈപാസ് സർജറി നടന്നത്. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞ് സഹായിക്കാൻ തയ്യാറായ രമേഷ് പിഷാരടിയോടും, ചികിത്സാ വേളയിൽ ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്ന മമ്മൂട്ടി ഫൗണ്ടേഷൻ പ്രതിനിധി റോബർട്ട് ജിൻസിനോടും [&Read More
ആലപ്പുഴ: ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷുവിന് ആശംസാപോസ്റ്റർ പങ്കുവച്ചതിൽ പ്രതിഷേധമായി പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. വിഷുവിന് മന്തിയുടെ ചിത്രവുമായി പോസ്റ്റര്‍ പങ്കുവച്ച മെഹർ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചായിരുന്നു യുവാവിന്റെ പോസ്റ്റര്‍. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വമോ ദുരദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. മുസല്ല്യാരുടെ മുന്നില്‍ പന്നിയിരിക്കുന്നതായാണ് പോസ്റ്റര്‍. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിവാദ [&Read More
കൊച്ചിയിൽ വേനൽമഴയിൽ വ്യാപക നാശനഷ്ടം; കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ എറണാകുളം ജില്ലയിൽ വിതച്ചത് വൻ നാശനഷ്ടങ്ങൾ. മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ജോലിക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി [&Read More