പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അനന്തരവന്റെ മർദനമേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ സ്വദേശി ശെന്തിൽകുമാർ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.Read More
പിന്തുടര്ന്നെത്തിയ പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്; മർദിച്ചതായും പരാതി
ആലപ്പുഴ: തോട്ടപ്പള്ളിയിൽ പൊലീസ് വാഹനം ബൈക്കിലിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വണ്ടാനം സ്വദേശികളായ ആഷിഖ്, ഷിനാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഈ മാസം 18ന് രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ മറ്റൊരു കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ച് അമ്പലപ്പുഴ പൊലീസ് പിന്തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പൊലീസ് വാഹനം മനഃപൂർവ്വം ബൈക്കിലിടിച്ച് വീഴ്ത്തിയെന്നും തുടർന്ന് തങ്ങളെ മർദിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാർത്ഥികൾ [&Read More
തിരുവനന്തപുരം: കടുത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ചൂട് തുടരുന്ന സാഹചര്യത്തിൽ, ഏറ്റവും ഉയർന്ന താപനില (39.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത ഉഷ്ണതരംഗത്തെത്തുടർന്ന് നിർജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ജനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി വിദ്യാലയങ്ങളുടെ പ്രവർത്തനത്തിൽ നിയന്ത്രണം [&Read More
ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവതികൾക്കുനേരെ ലൈംഗികാതിക്രമം; നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങിയിരുന്ന യുവാവ് പിടിയിൽ
കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്ന യുവാവിനെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി നിഹാദ് (20) ആണ് അറസ്റ്റിലായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി അതിക്രമം നടത്തുന്നത് പതിവാക്കിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ജനുവരി 30Read More
കല്പറ്റ: മുണ്ടക്കൈRead More
കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ [&Read More
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വീടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് ശുദ്ധമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം [&Read More
തിരുവനന്തപുരം: കേരളത്തില് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല് 22Read More
കാസർകോട്: മൊഗ്രാൽ നാങ്കിയിൽ ട്രെയിൻ കടന്നുപോകുന്നതിനിടെയുണ്ടായ കാറ്റിൽപ്പെട്ട് തെറിച്ചുവീണ് വീട്ടമ്മയ്ക്കും അഞ്ചുവയസുകാരിയായ പേരക്കുട്ടിക്കും പരിക്കേറ്റു. അഡുക്കത്തുബയൽ സ്വദേശിനി നബീസ (52), പേരക്കുട്ടി മറിയം നവാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മംഗ്ലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് കുമ്പള പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. മൊഗ്രാലിലെ [&Read More
കൊച്ചി: മുണ്ടക്കൈRead More