ജനങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി തർക്കിക്കരുത്, സംയമനം പാലിക്കണം; ഗൃഹസന്ദർശനത്തിന് പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടവുമായി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് സിപിഎം കർശന നിർദേശം നൽകി. വീടുകളിൽ എത്തുമ്പോൾ ജനങ്ങൾ പറയുന്നത് പൂർണ്ണമായും ക്ഷമയോടെ കേൾക്കണമെന്നും ഒരു കാരണവശാലും ഇടയ്ക്കുകയറി സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യരുതെന്നുമാണ് പ്രധാന നിർദേശം. ജനങ്ങളോട് തികഞ്ഞ സംയമനം പാലിക്കണമെന്നും വീടിനുള്ളിൽ കയറി വേണം ആശയവിനിമയം നടത്താനെന്നും പാർട്ടി നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജനവികാരം നേരിട്ടറിയാൻ സ്ക്വാഡുകളായി തിരിഞ്ഞുള്ള ഗൃഹസന്ദർശനം പാർട്ടി [&Read More