സ്ത്രീധന പീഡനം; നവവധുവിനെ കുക്കറും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു, കൊല്ലത്ത് ഭർത്താവിനും വീട്ടുകാർക്കുമെതിരെ
കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ശാരീരിക പീഡനം നേരിടുകയും [&Read More