‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക്
ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More