കോട്ടയം: ബിജെപിയിൽ ചേർന്നത് വെറുതെയല്ലെന്നും മുസ്ലിം തീവ്രവാദികൾ കൊല്ലാൻ വന്നപ്പോൾ തന്റെ ജീവൻ രക്ഷിക്കാൻ എത്തിയത് ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രവർത്തകരാണെന്നും മുൻ എംഎൽഎ പി.സി ജോർജ്. അതിലുള്ള സ്നേഹം കൊണ്ടാണ് ബിജെപിയിൽ ചേർന്നതെന്നും ഇനി പാർട്ടി മാറുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവനുനേരെ രണ്ടുതവണ ഭീഷണിയുണ്ടായപ്പോഴും സംരക്ഷണം നൽകിയത് ആർഎസ്എസ്Read More
‘വി.ഡി സതീശന്റെ വാർത്താസമ്മേളനം കാണാൻ കാത്തിരിക്കാറുണ്ട്, അത് വിനോദവും വിജ്ഞാനവുമാണ്; പുസ്തകമാക്കണം’- പ്രശംസിച്ച്
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശൻ വളരെ എളിമയുള്ള സ്വഭാവമുള്ള മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ ബുധനാഴ്ചകളിലെ വാർത്താസമ്മേളനങ്ങൾ കാണാൻ ഏറെ താത്പര്യത്തോടെ കാത്തിരിക്കാറുണ്ടെന്നും നടൻ ജഗദീഷ്. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് ജഗദീഷ് മുഖ്യമന്ത്രിയെ പ്രശംസിച്ചത്. വി.ഡി സതീശന്റെ ഓരോ വാർത്താസമ്മേളനവും വിനോദവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ജഗദീഷ് പറഞ്ഞു. മാധ്യമപ്രവർത്തകരെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമാണ്. വസ്തുതകളും കണക്കുകളും കൃത്യമായി പഠിച്ച് അപഗ്രഥിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിക്കുന്നത് പോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും [&Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോമിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് പോലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലയളവിൽ ഇവർക്ക് നിലവിലെ പാന്റസിനും ഷർട്ടിനും പകരം കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പൊതുവായ ഒരു യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭകാലത്ത് പോലീസുകാരുടെ ഔദ്യോഗിക വസ്ത്രമായ പാന്റസും ഷർട്ടും ധരിച്ച് ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ [&Read More
80-ാം സ്വാതന്ത്ര്യദിനത്തിൽ ചരിത്രം കുറിച്ച് ചെങ്കോട്ട; ‘2047-ൽ വികസിത ഇന്ത്യ’: ‘സപ്തധാര’ പ്രഖ്യാപിച്ച്
ന്യൂഡൽഹി: രാജ്യം 80Read More
ദേശീയഗാനവുമായി മേയർ, വന്ദേമാതരവുമായി ബിജെപി കൗൺസിലർമാർ; കോഴിക്കോട് കോർപറേഷനിൽ നാടകീയ രംഗങ്ങൾ
കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ഭരണസമിതി അംഗങ്ങൾ തമ്മിൽ നാടകീയ രംഗങ്ങൾ. ഭരണസമിതി അംഗങ്ങൾ ഒരേ സമയം ദേശീയഗാനവും വന്ദേമാതരവും ആലപിക്കുകയായിരുന്നു. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടിയപ്പോൾ, ബിജെപി കൗൺസിലർമാർ ഇതിനൊപ്പം വന്ദേമാതരം ആലപിക്കുകയാണുണ്ടായത്. സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുണ്ടായ ഈ സംഭവം കോർപറേഷനിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.Read More
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ‘സമാധാനപരമായ ഒരു വിപ്ലവം’ ആവശ്യമാണെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. ഇതിന്റെ ഭാഗമായി ‘കുറ്റവാളിമുക്ത പാർലമെൻ്റ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. 2014Read More
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരമില്ല. ചടങ്ങുകളുടെ കാര്യപരിപാടികളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പതാക ഉയർത്തലിനു ശേഷം ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച വിവാദങ്ങളിൽ സർക്കാരിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15Read More
നടുക്കടലിലെ നാറ്റക്കേസ് തീർക്കാൻ അമേരിക്ക; യു.എസ്.എസ് എബ്രഹാം ലിങ്കണെ രക്ഷിക്കാൻ യുദ്ധക്കപ്പൽ അയക്കുന്നു
വാഷിങ്ടൺ: വൻ പ്രതിസന്ധി നേരിടുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണെ ഒടുവിൽ തിരിച്ചുവിളിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു(Read More
‘സുകുമാരൻ നായരെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ല’; ഗണേഷ് കുമാറിനെതിരെ പ്രമേയവുമായി എൻഎസ്എസ് താലൂക്ക്
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം താലൂക്ക് യൂണിയൻ രംഗത്ത്. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി അടിയന്തര യോഗം ചേർന്ന യൂണിയൻ, ഗണേഷിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നേരത്തെ സുകുമാരൻ നായരെ ആരാധ്യനായി കണ്ടിരുന്ന വ്യക്തിയുടെ വൃത്തികെട്ട നിലപാടുകൾ സമുദായം പൊറുക്കില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. സമുദായത്തെ പഠിപ്പിക്കാൻ തുനിയുന്ന ഇത്തരം നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളണമെന്നും, സുകുമാരൻ നായർ ജീവിക്കുന്നത് [&Read More
‘മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും’:
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. നിലവിൽ നൽകി വരുന്ന മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാലും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലുമാണ് ഈ നീക്കം. നിലവിൽ തടവുകാരന് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. ശാരീരിക അധ്വാനമില്ലാത്തവർക്ക് ഇതുകൊണ്ട് ഗുണമില്ലെന്നും തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും നൽകുന്നതാണ് അഭികാമ്യമെന്നും [&Read More