മുസ്ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ തടഞ്ഞ സംഭവത്തിനു ശേഷം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വിവരിച്ച് ദീപക് കുമാർ.Read More
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് 9ാം വർഷം ആശ്വാസം.Read More
മക്ക: ദൈവത്തിന്റെ വിളികേട്ട് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മിനായിലെ ‘കൂടാരങ്ങളുടെ നഗരമായ’ മിനായിൽ തമ്പടിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ദുൽഹിജ്ജ എട്ടിന് യൗമുത്തർവിയയിൽ(വെള്ളം സംഭരിക്കുന്ന ദിവസം) തീർഥാടകർ ഇഹ്റാം വസ്ത്രം ധരിച്ച് പ്രാർഥനാമന്ത്രങ്ങളോടെ മിനായിലേക്ക് എത്തിച്ചേർന്നു. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചടങ്ങിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കും. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്Read More
ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും.Read More
‘കാര്യങ്ങളെ അത്ര വൈകാരികമായി കാണേണ്ടതില്ല, അടിയന്തര പ്രാധാന്യമില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരായ ഹരജി
ന്യൂഡൽഹി: കോർട്ട് റൂം ദൃശ്യങ്ങളും ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ ഹരജിക്കാരനായ അഭിഭാഷകനോട് അത്ര വികാരഭരിതരാകേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. ഹരജിയിൽ അത്ര വലിയ അടിയന്തരാവസ്ഥയില്ലെന്നും ഇത് പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ഒരു കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ ചില പരാമർശങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് [&Read More
കാസർകോട്: ഒന്നാം വിവാഹ വാർഷികത്തിന്റെ തലേദിവസം യുവതി ആസിഡ് (രാസലായനി) കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. ചെങ്കള പാണലം സ്വദേശി ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് മൂന്നു മാസം പ്രായമുള്ള ഒരു [&Read More
‘പിണറായിയുടെ കാലത്ത് 14 പ്രാവശ്യം കുടിയൊഴിപ്പിച്ചു, ചെറുവിരൽ അനക്കിയിട്ടില്ല; മലയിടംതുരുത്ത് എട്ട് കുടുംബങ്ങൾ
തിരുവനന്തപുരം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി കൂടുതൽ കർശന ഉത്തരവുകൾ പുറപ്പെടുവിച്ചാൽ പോലും അവിടെയുള്ള എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയിലായ ഈ കുടുംബങ്ങൾക്ക് സർക്കാർ പൂർണ്ണ സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷത്തോളം അധികാരത്തിൽ ഇരുന്നിട്ടും ഈ വിഷയത്തിൽ യാതൊരു ഇടപെടലും നടത്താത്ത മുൻ ഇടത് മന്ത്രിസഭയിലെ അംഗങ്ങൾ ഇപ്പോൾ സമരപ്പന്തലിൽ എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് [&Read More
കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി. പ്രതികൾക്കുമേൽ പട്ടികജാതിRead More
‘എന്നേയും ജിഹാദിയെന്ന് വിളിച്ചു, അൻസിബ അമ്മയിൽ ഒറ്റപ്പെട്ടിരുന്നു, സംഘടനയെ ചിലർ കുളമാക്കാൻ ശ്രമിച്ചു’;
കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യപ്പെടുത്തി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം തന്നെയും ‘ജിഹാദി’ എന്ന് വിളിച്ചിട്ടുണ്ടെന്നും അത് ആരാണെന്ന് ജനറൽ ബോഡിയിൽ വെളിപ്പെടുത്തുമെന്നും ഉഷ ഒരു മലയാള മാധ്യമാത്തിനോട് പറഞ്ഞു. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ പാനൽ കൊണ്ടുവരണമെന്നും ചിലർ ഗ്രൂപ്പുകളുണ്ടാക്കി സംഘടനയെ കുളമാക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ നടി അൻസിബ ഹസ്സൻ സംഘടനയിൽ കടുത്ത ഒറ്റപ്പെടുത്തൽ നേരിട്ടിരുന്നു. മുൻപ് കുടുംബസംഗമവുമായി ബന്ധപ്പെട്ട് [&Read More
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) യുവജന മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. രാജ്യത്തെ യുവാക്കളുടെ അമര്‍ഷവും അവരുടെ ശബ്ദവും ഭരണാധികാരികൾ ഒരിക്കലും അവഗണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുവിഷയങ്ങളില്‍ യുവതലമുറ പ്രകടിപ്പിക്കുന്ന ഈ വലിയ ആവേശത്തെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പേര് ചിലപ്പോൾ എല്ലാവർക്കും ഉചിതമായി തോന്നിയേക്കില്ല, പക്ഷേ ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന വലിയ സന്ദേശം രാജ്യത്തെ യുവത്വത്തിന്റെ നിരാശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഞായറാഴ്ച [&Read More