യൂറോപ്പിലെ 22 രാജ്യങ്ങളെ ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ മെട്രോ ശ്യംഖല വരുന്നു.Read More
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് വാഹനങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More
ഗസ്സയിലെ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഫ്രാൻസെസ്ക അൽബനീസിനെ പരമോന്നത സിവിലിയൻബഹുമതി നൽകി ആദരിച്ച് സ്പെയിൻ
ഗസ്സയിലെ വംശഹത്യക്കെതിരെ ശബ്ദമുയർത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധയായ ഫ്രാൻസെസ്ക അൽബനീസിന് സ്പെയിൻ ഗവൺമെന്റ് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു.Read More
പ്യോങ്യാങ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിക്കും തങ്ങൾ വഴങ്ങില്ലെന്ന് ഉത്തര കൊറിയ. ആണവായുധ രാഷ്ട്രമെന്ന പദവി തിരുത്താൻ ഒരു ബാഹ്യസമ്മർദത്തിനും സാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഉത്തര കൊറിയൻ പ്രതിനിധി കിം സോങ് അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി(എൻപിടി) അവലോകനം ചെയ്യുന്ന യു.എൻ കോൺഫറൻസിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ വിമർശിച്ചതിന് പിന്നാലെയാണ് കിം സോങ്ങിന്റെ പ്രതികരണം. 2003ൽ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ ശേഷം ഉത്തര കൊറിയ ആറ് ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതേത്തുടർന്ന് യു.എൻ [&Read More
തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More
കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട്
തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും [&Read More
‘സൗദിയുടെ മണ്ണിൽനിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയരാൻ അനുവദിക്കില്ല’- ഹോർമുസ് നീക്കത്തിന് ഉടക്ക്, ‘പ്രോജക്ട്
വാഷിങ്ടൺ/റിയാദ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘പ്രോജക്റ്റ് ഫ്രീഡം’ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യയുടെ കടുത്ത നിലപാടെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശപാത ഉപയോഗിക്കുന്നതിനും താവളങ്ങളിൽ നിന്ന് പറക്കുന്നതിനും റിയാദ് വിലക്കേർപ്പെടുത്തിയതോടെയാണ് ട്രംപ് തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപിതരായി ഗൾഫ് സഖ്യകക്ഷികൾകഴിഞ്ഞ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ ട്രംപ് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം [&Read More
ബെയ്റൂത്ത്: തെക്കൻ ലെബനാനിലെ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമമായ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രയേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ദൃശ്യങ്ങളാണ് ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടിയെടുക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനാനിൽ ഇസ്രയേൽ സൈന്യം തുടരുന്ന മതപരമായ അവഹേളനങ്ങളുടെ പരമ്പരയിലെ ഏറ്റവും [&Read More