27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bail

Kerala

അനധികൃതമായി മദ്യം കൈവശംവച്ച കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. സെപ്റ്റംബർ 17Read More

Main story

ജയിലിൽ 48 ദിവസത്തിനിടെ കുറഞ്ഞത് 21 കിലോ ഭാരം; പ്രതിക്ക് ജാമ്യം അനുവദിച്ച്

മുംബൈ: 48 ദിവസത്തിനിടെ 21 കിലോഗ്രാം ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 59കാരനായ രാധാമോഹൻ മിശ്രക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിലായതിന് ശേഷം ഇയാളുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നും ഇത് കേവലം നിസ്സാരമായി കാണാനാകില്ലെന്നും വളരെ ആശങ്കാജനകമാണെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലാകുന്നത്. അയൽക്കാരുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തുടർന്ന് [&Read More

Main story

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്. മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചതെന്ന പിതാവിന്റെ വാദം തുടക്കത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമം നേരിട്ട പെൺകുട്ടിയുടെ [&Read More

Main story

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള തൻ്റെ മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ഈ അനുമതി നൽകിയത്. മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. മാതൃസഹോദരന്റെ മരണാനന്തര [&Read More

India

നോമ്പുകാരിയെ തല്ലിക്കൊന്ന കേസിലെ പ്രതിക്ക് ജാമ്യം; മാലയിട്ട് സ്വീകരണം

പട്‌ന: ബിഹാറിലെ മധുബനിയിൽ റംസാൻ വ്രതമനുഷ്ഠിച്ചിരുന്ന റോഷൻ ഖാത്തൂനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മഗനു സിങ്ങിന് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിക്ക് ഒരു വിഭാഗം ആൾക്കാർ വലിയ രീതിയിലുള്ള വരവേൽപ്പാണ് നൽകിയത്. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മാല ചാർത്തിയുമായിരുന്നു സ്വീകരണം. “മഗനു സിങ് സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിയെ ആനയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേർക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റിലായ ഏക വ്യക്തി [&Read More