21/07/2026
[fontresizer_tawhidurrahmandear_widget]

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

 മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ചു; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ മകളെ ഇയാൾ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്.

മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ പ്രതികരിച്ചതെന്ന പിതാവിന്റെ വാദം തുടക്കത്തിൽ പൊലീസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് അതിക്രമം നേരിട്ട പെൺകുട്ടിയുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അയൽവാസിയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

Also read: